മണ്ണാര്‍ക്കാട് : ദേശീയ പതാകകള്‍ നോക്കി രണ്ട് മിനുട്ട് കൊണ്ട് എല്ലാ രാജ്യങ്ങളുടേയും പേരുകള്‍ പറഞ്ഞ് ഇന്റര്‍നാഷണല്‍ ബുക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ആറു വയസ്സുകാരന്‍ എന്‍.പി. ഇമ്രാനെ കുന്തിപ്പുഴ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ ആദരിച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. മൊമെന്റോ നല്‍കി. നെയ്യപ്പാടത്ത് മക്ബൂലിന്റെ മകനാണ് ഇമ്രാന്‍. ചടങ്ങില്‍ വാര്‍ഡ്, മുനിസിപ്പാലിറ്റി, മണ്ഡലം മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എസ്.ടി.യു. നേതാക്കളും കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടു ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!