വെട്ടത്തൂര്‍ : പ്രകൃതി ഭംഗിനിറഞ്ഞ വെട്ടത്തൂരിലെ പൂങ്കാവനം അണക്കെട്ടിന്റെ പരിസ രത്ത് വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് അം ഗങ്ങള്‍ ഫലവൃക്ഷതൈകള്‍ നട്ടു. സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്ത ഹരിതപൂങ്കാവനം പദ്ധതിയുടെ ഭാഗമായാണ് ചെടികള്‍ വെച്ചത്. സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അംഗം മാത്യു സെബാസ്റ്റ്യന്‍ മേലാറ്റൂര്‍ ആണ് വിവിധയിനം തൈകള്‍ ലഭ്യമാക്കിയത്. അണക്കെട്ട് സംരക്ഷണ സമി തിയുടെ ശ്രമഫലമായി അണക്കെട്ടും പരിസരവും സൗന്ദര്യവല്‍ക്കരിച്ചിട്ടുണ്ട്. ധാരാളം സന്ദര്‍ശകര്‍ ഇവിടേക്കെത്തുന്നുണ്ട്. വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുള്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഷംസുദ്ദീന്‍ പച്ചീരി, വി.അബ്ദുല്‍ ലത്തീഫ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഒ.മുഹമ്മദ് അന്‍വര്‍, ആതിര ജോസ്, വിപിന്‍ സി.ജി, പൂങ്കാവനം ഡാം സംരക്ഷണസമിതി അംഗങ്ങളായ മോഹനന്‍, മുജീബ്, പ്രസന്നകുമാര്‍, അമീര്‍ എന്നിവര്‍ സംസാരിച്ചു.എന്‍.എസ്.എസ് ലീഡര്‍മാരായ റിജാസ്.കെ, ഷര്‍മിനാസ്, മുഹമ്മദ് മിന്‍ഹാജ്. ഒ, മുഹമ്മദ് റാസി എന്നിവര്‍ നേതൃത്വം നല്‍കി.