കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വിജയോത്സവം സംഘ ടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ്, നീറ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥി കളെയും ട്രാഫിക് സിനിമയുടെ ക്ലൈമാക്‌സ് രംഗം പുനാരവിഷ്‌കരിച്ച വീഡിയോയി ലൂടെ ശ്രദ്ധേയനായ മുഹമ്മദ് ഫാസിലിനേയും ആദരിച്ചു. മലബാര്‍ ദേവസ്വം പ്രസിഡ ന്റ് എം.ആര്‍.മുരളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.കെ.അബ്ദുല്‍ അസീസ് അധ്യക്ഷനായി. കലാഭവന്‍ നവാസ് മുഖ്യാതി ഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത്,അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ജി.സാബു, ബാങ്ക് സെക്രട്ടറി എന്‍. സുഗന്ധി, സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍, ലോക്കല്‍ സെക്രട്ടറി ഐലക്കര മുഹമ്മദാലി, വാര്‍ഡ് മെമ്പര്‍ ഷെമീര്‍, ബാങ്ക് വൈസ് പ്രസിഡന്റ് രമേഷ് നാവായത്ത്, ബാങ്ക് ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ സ്വാഗതവും രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!