കോങ്ങാട് : മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റി ഗോള്‍ഡ് ലോണിന്റെ പതിമൂന്നാമത് ബ്രാഞ്ച് കോങ്ങാട് നമ്പിയത്ത് ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. യു.ജി.എസ്. ഗ്രൂപ്പ് മാനേജിംങ് ഡയറക്ടര്‍ അജിത് പാലാട്ട് അധ്യക്ഷനായി. തിമില വിദ്വാന്‍ കോങ്ങാട് മധു, രാഗ രത്‌നം മണ്ണൂര്‍ രാജകുമാരനുണ്ണി, പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍, കോങ്ങാട് കെ.പി.ആര്‍.പി. സ്‌കൂളിലെ എസ്.എസ്.എല്‍.സി പരീക്ഷ സമ്പൂര്‍ണ എപ്ലസ് വിജയികള്‍, മികച്ച കര്‍ഷകര്‍ എന്നിവരെ ആദരിച്ചു. രാഷ്ട്രീയ കക്ഷി നേതാക്കളായ പൊറ്റശ്ശേരി മണികണ്ഠന്‍, ടി.ചിന്നക്കുട്ടന്‍, റസാഖ് മൗലവി, മുരളീകൃഷ്ണന്‍, കെ.വി.അമീര്‍, യു.ജി.എസ്. ജനറല്‍ മാനേജര്‍ അഭിലാഷ് പാലാട്ട്, ലീഗല്‍ അഡൈ്വസര്‍ ജുനൈസ് പടലത്ത്, വിവിധ സംഘടനാ നേതാക്കളായ സോനു ശിവന്‍, ഗംഗാധരന്‍, ശശിധര പണിക്കര്‍, കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് ജേതാവ് അച്യുതന്‍ പനച്ചിക്കുത്ത്, യു.ജി.എസ്. പി.ആര്‍.ഒ. കെ.ശ്യാംകുമാര്‍, ഒ.പി.എം ഷെബീര്‍ അലി, സെയില്‍സ് മാനേജര്‍ ശാസ്ത പ്രസാദ്, മാര്‍ക്കറ്റിംഗ് ഹെഡ് ഷെമീര്‍ അലി, എന്‍.പി.അഫ്‌സല്‍, ബ്രാഞ്ച് മാനേജര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വാദ്യകലാകാരന്‍ കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളവും ഏഷ്യാനെറ്റ്, ഫ്‌ളവേഴ്‌സ് ചാനലുകളിലെ വിവിധ പരിപാടികളിലൂടെ ശ്രദ്ധേയനായ യാദവ് ഫോക്‌സ് അവതരിപ്പിച്ച നാടന്‍പാട്ടും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!