മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന് ഗ്രാമത്തില്‍, മരണാനന്തര ചടങ്ങില്‍ പങ്കെടു ത്തു മടങ്ങിയ ബന്ധുവും സമാന രോഗലക്ഷണങ്ങളോടെ മരിച്ചു. കുമരംപുത്തൂര്‍ പയ്യനെടം കാരാപ്പാടം പുല്ലൂന്നിയില്‍ മാതന്‍ (78) ആണ് മരിച്ചത്. വയറിളക്കവും പനിയും ബാധിച്ച് അവശതയിലായ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെ ങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവസങ്ങള്‍ക്ക് മുന്‍പാണ് മുണ്ടക്കുന്ന് ഗ്രാമത്തിലെ മാധവി (60), മാതി (56) എന്നിവര്‍ മരിച്ചത്. വയറിളക്കമുള്‍പ്പെടെയുള്ള ശാരീരിക അവ ശതയെ തുടര്‍ന്ന് ഇവിടെയുള്ള രാജന്‍, വെള്ളച്ചി എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുമുണ്ട്. രാജന്റെ മകന്റെ ഭാര്യാപിതാവുകൂടിയാണ് ശനിയാഴ്ച മരിച്ച മാതന്‍. മരിച്ചവരുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇദ്ദേഹം. വയറിളക്കം ബാധിച്ചതോടെയാണ് വ്യാഴാഴ്ച പുല്ലൂന്നിയിലെ വീട്ടിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. വെള്ളിയാഴ്ച ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മരുന്നും വാങ്ങി പോയിരുന്നു. ശനിയാഴ്ച അസുഖം വര്‍ധിച്ചതോടെ ആരോഗ്യ വകുപ്പധികൃതരും പഞ്ചായത്തധികൃതരും നേരിട്ടെത്തി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നിന് മരണംസംഭവിച്ചു.