സിപിഎം പ്രകടനവും പൊതുയോഗവും നടത്തി
മണ്ണാര്‍ക്കാട്:ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് സിപിഎം മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി ടൗണില്‍ പ്രകടനവും പൊതു യോഗവും നടത്തി.ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു.കെ സുരേഷ് അധ്യക്ഷനായി.ടി ഹരിലാല്‍,ടിആര്‍ സെബാസ്റ്റ്യന്‍,കെ മന്‍സൂര്‍,പികെ ഉമ്മര്‍,പിഎ ഹസ്സന് മുഹമ്മദ്,ഒ സാബു,റഷീദ് ബാബു എന്നിവര്‍ സംസാരിച്ചു.
പൗരത്വ നിയമം ജനകോടികളെ ദുരിതത്തിലാക്കും: വിസ്ഡം വളണ്ടിയേഴ്സ് മീറ്റ്
അലനല്ലൂര്‍: പൗരത്വ ഭേദഗതി നിയമം ജനകോടികളെ ദുരിതത്തി ലാഴ്ത്തുമെന്ന് വിസ്ഡം യൂത്ത് അലനല്ലൂര്‍ മണ്ഡലം വളണ്ടിയേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു. സമ്മേളനം വിസ്ഡം യൂത്ത് ജില്ല പ്രസിഡന്റ് ടി.കെ ത്വല്‍ഹത്ത് സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ്…
പൗരസമ്പര്‍ക്കം സന്ദേശ രേഖ വിതരണം ചെയ്തു
മണ്ണാര്‍ക്കാട് :ചേര്‍ന്ന് നില്ക്കുക ചെറുത്ത് തോല്പിക്കുക.വിസ്ഡം യൂത്ത് സംഘടിപ്പിക്കുന്ന പൗരസമ്പര്‍ക്കം ജനലക്ഷങ്ങളിലേക്ക് പാലക്കാട് ജില്ലാതല സന്ദേശ രേഖാ വിതരണോദ്ഘാടനം പാലക്കാട് എം പി വി. കെ. ശ്രീകണ്ഠന് നിര്‍വ്വഹിച്ചു എം എല്‍ എ ഷാഫി പറമ്പില്‍,മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഗവര്‍ണര്‍ ശങ്കരനാരായണന്…
ഏഷ്യൻ ഗെയിംസ് യോഗ്യത നേടിയവരെ അനുമോദിച്ചു
മണ്ണാര്‍ക്കാട്: പൂനെയില്‍ വച്ചു നടന്ന ദേശീയ സാംബോ ചാമ്പ്യന്‍ ഷിപ്പില്‍ വെങ്കല മെഡല്‍ നേടുകയും ഏഷ്യന്‍ ഗെയിംസിനു യോഗ്യത നേടുകയും ചെയ്ത മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ഷെലക്സ്.കെ.എസ്, അരുണ്‍ദാസ്.ടി. പി എന്നിവര്‍ക്ക് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. പ്രിന്‍സിപ്പല്‍…
കിളികള്‍ക്ക് കുടിനീരൊരുക്കാന് വോയ്സ് ഓഫ് മണ്ണാര്‍ക്കാടിന്റെ കിളിനീര്‍ പദ്ധതി
മണ്ണാര്‍ക്കാട്:പൊള്ളുന്ന വേനലില്‍ ഒരിറ്റ് കുടിനീരിനായി അലയുന്ന മിണ്ടാപ്രാണികളുടെ വേദനയും തിരിച്ചറിയണമെന്ന സന്ദേശവു മായി കിളികള്‍ക്ക് ദാഹജലമൊരുക്കാന്‍ കിളിനീര്‍ പദ്ധതിയുമായി വോയ്സ് ഓഫ് മണ്ണാര്‍ക്കാട് രംഗത്ത്. പറവകള്‍ക്ക് ദാഹജലം നല്കാന് കഴിയുന്ന തരത്തിലുള്ള പാത്രങ്ങള്‍ സംഘടിപ്പിച്ച് പദ്ധതി വഴി മണ്ണാര്‍ക്കാട് പരിസരത്തുള്ള വീടുകളിലെത്തിക്കും.…
ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്കി ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാര്‍
പാലക്കാട് :ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്കി ജില്ലാ പഞ്ചായ ത്തിന്റെ വികസന സെമിനാര്‍. പരിസ്ഥിതി സംരക്ഷണം, സ്ത്രീ സുരക്ഷ, കാര്‍ഷിക മേഖലയുടെ ഉന്നമനം, വിദ്യാഭ്യാസ പുരോഗതി, സേവന മേഖലകളിലെ വികസനം എന്നിവയ്ക്ക് പ്രാധാ ന്യം നല്കുന്ന 2020- 21 വര്‍ഷത്തെ…
സംസ്ഥാനത്തെ മൂന്നാമത് റിസർവോയർ കൂട് മത്സ്യകൃഷി പോത്തുണ്ടി ഡാമിൽ പദ്ധതി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു
നെന്മാറ: സംസ്ഥാനത്തെ മൂന്നാമത് റിസർവോയർ കൂടു മത്സ്യകൃഷിക്ക് പോത്തുണ്ടി ഡാമിൽ തുടക്കമായി. പോത്തുണ്ടി റിസർവോയറിൽ സ്ഥാപിച്ചിട്ടുള്ള കൂടുകളിൽ ജനിതക രീതിയിൽ ഉത്പാദിപ്പിച്ച സിലോപ്പിയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പദ്ധതി ഉദ്ഘാടനം…
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും ഹൈടെക്കായി മാറുകയാണെന്ന് മന്ത്രി സി. രവീന്ദ്രനാഥ്
ഓങ്ങല്ലൂർ :കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും ഹൈടെക്കായി മാറുക യാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. വാടാനാംകുറുശ്ശി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടവും യാത്രയയപ്പ് ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു മന്ത്രി. സ്കൂളുകൾ ഹൈടെക് ആകുന്നതിനായി…
കലാ-സാംസ്കാരിക രംഗത്തിന്റെ വളർച്ചക്ക് സർക്കാർ എല്ലാ പിന്തുണയും നൽകും- മന്ത്രി എ കെ ബാലൻ
പാലക്കാട്: കലാ സാംസ്കാരിക മേഖലയുടെ പുരോഗതിക്കായി സർക്കാരിന് ഏറെക്കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതായി പട്ടികജാതി-വര്‍ഗ-പിന്നാ ക്കക്ഷേമ-നിയമ-സാംസ്കാ രിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന് പറഞ്ഞു.ഖസാക്കിന്റെ ഇതിഹാസത്തിന്റെ സുവര് ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തസ്രാക്കിലെ ഒ .വി.വിജ യന്‍ സ്മാരകത്തില്‍ കേരള ലളിത…
മത്സ്യകർഷകർക്ക് സ്ഥിരവരുമാനം സർക്കാർ ലക്ഷ്യം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
മലമ്പുഴ :ആദിവാസി, പിന്നാക്ക വിഭാഗക്കാരായ മത്സ്യ കർഷകർക്ക് സ്ഥിര വരുമാനം ലക്ഷ്യമിട്ട് കേരളത്തിലെ റിസർവോയറുകളിൽ ഉൾ നാടൻ മത്സ്യകൃഷി വ്യാപിപ്പിക്കുമെന്നും റിസർവോയറുകൾക്ക് സമീപം താമസിക്കുന്നവർക്ക് അന്തസ്സായി ജീവിക്കാനുള്ള സ്ഥിര വരുമാനവും പൊതുജനങ്ങൾക്ക് പോഷകസമ്പുഷ്ടമായ മത്സ്യവും ഉറപ്പുവരുത്തുവാൻ ഉൾനാടൻ മത്സ്യകൃഷി സഹായകരമാണെന്നും ഫിഷറീസ്,…