പാലക്കാട്: കലാ സാംസ്‌കാരിക മേഖലയുടെ പുരോഗതിക്കായി സർക്കാരിന് ഏറെക്കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതായി പട്ടികജാതി-വര്‍ഗ-പിന്നാ ക്കക്ഷേമ-നിയമ-സാംസ്‌കാ രിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.ഖസാക്കിന്റെ ഇതിഹാസത്തിന്റെ സുവര്‍ ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തസ്രാക്കിലെ ഒ .വി.വിജ യന്‍ സ്മാരകത്തില്‍ കേരള ലളിത കല അക്കാദമിയുടെ നേതൃത്വ ത്തില്‍ ആര്‍ട്ടിസ്റ്റ് മണികണ്ഠന്‍ പുന്നക്കല്‍ ഒരുക്കിയ ഖസാക്ക് സ്മാരക കവാടത്തിന്റെയും ഛായാഗ്രാഹകന്‍ വൈക്കം ഡി. മനോജ് വിഭാ വനം ചെയ്ത തസ്രാക്ക് ഫോട്ടോ ഗാലറിയുടെയും ഉദ്ഘാടനം നിർവ്വ ഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കലാരംഗത്ത് പ്രവർത്തി ക്കുന്നവർക്കായി സർക്കാർ ഏർപ്പെടുത്തിയ വജ്രജൂബിലി ഫെല്ലോ ഷിപ്പ് കലാകാരന്മാർക്കും സമൂഹത്തിനും ഗുണകരമായി.സർക്കാർ കാലാവധിയിൽ ഇത് തുടരും. മണ്മറഞ്ഞ കലാകാരൻമാരുടെ ഓർമ്മ കൾക്കും ചിന്തകൾക്കും വലിയ പ്രാധാന്യമുണ്ട്. ഇതിന്റെ ഭാഗമായി നിരവധി സാംസ്ക്കാരിക കേന്ദ്രങ്ങളാണ് സർക്കാർ നിർമ്മിക്കുന്നത്. എംഡി രാമനാഥൻ, വള്ളത്തോൾ തുടങ്ങി നിരവധി മഹാർഥന്മാരുടെ പേരിൽ നിർമ്മിക്കുന്ന സ്മാരകങ്ങൾ ചൂണ്ടിക്കാണിച്ചു മന്ത്രി പറഞ്ഞു. പിന്നാക്കമേഖലയിലെ ആരും അറിയപ്പെടാത്ത കലകളെയും കലാകാരൻമാരെയും മുൻനിരയിൽ എത്തിക്കുക എന്നത് സർക്കാർ നയമാണ്. ഇതിന്റെ ഭാഗമായാണ് പട്ടിക ജാതി -പട്ടിക വർഗ വിഭാഗങ്ങൾക്കായി സർക്കാർ നടത്തിയ ഗദ്ദിക എന്നും അദ്ദേഹം പറഞ്ഞു.
സമൂഹംനേരിടുന്ന അപകടങ്ങൾ ചൂണ്ടിക്കാണിക്കുന്ന കലാകാരന്മാർ വലിയ സഹായമാണ് സമൂഹത്തിന് നൽകുന്നത്. ജനസമൂഹത്തെ ഉണർത്താനും ജാഗ്രത ഉള്ളവരാക്കാനും ഇതിലൂടെ കഴിയും. ഒ.വി വിജയൻ എന്ന എഴുത്തുകാരനും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും ലോകസാഹിത്യം നിലനിൽക്കുന്നിടത്തോളം നമ്മൾ ഉദേശിക്കുന്ന രൂപത്തിൽ വ്യാഖ്യാനിക്കാനോ നിർവ്വചിക്കനോ കഴിയാത്തതാണ്. രാഷ്ട്രീയത്തിലെ ധാർമികത നഷ്ടമായതും ലൈംഗിക ആരാജകത്വവും ഇതിവൃതമായ ധർമ്മപുരാണം ലോക ക്ലാസിക്ക് ആണ്. വിജയന്റെ വിമർശകർ വരെ പിന്നീടാണ് അദ്ദേഹത്തെ ശരിക്കും മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഒ. വി വിജയൻ സ്മാരക സമിതി സംഘടിപ്പിച്ച  ഖസാക്ക് ഫോട്ടോഗ്രാഫി മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി വിതരണം  ചെയ്തു. ഡോ. ഹരികൃഷ്ണന്‍ രചിച്ച് കേരള ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ച ‘ചിത്രവും ചിത്രകാരനും’ എന്ന പുസ്തക പ്രകാശനം മന്ത്രി എ.കെ. ബാലന്‍ നടനും പ്രഭാഷക നുമായ വി.കെ.ശ്രീരാമന് നല്‍കി നിർവ്വഹിച്ചു. ഒ വി വിജയൻ സംസ്ക്കാരികസമിതി അംഗം സി.പി പ്രഭാകരൻ അധ്യക്ഷനായി.
വി.കെ.ശ്രീകണ്ഠന്‍.എം.പി, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍  ടി.ആര്‍.സദാശിവന്‍ നായര്‍, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പി.വി.ബാലന്‍, ഒ. വി. വിജയൻ സ്മാരക സമിതി സെക്രട്ടറി ടി. ആർ. അജയൻ, ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, കൊടുമ്പ് ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് എസ്. ഷൈലജ, കൊടുമ്പ് പഞ്ചായത്ത് അംഗം എസ് .സുകുമാരന്‍, ഡോ. ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് സാംസ്‌കാരിക വകുപ്പിന്റെ  വജ്രജൂബിലി ഫെല്ലോഷിപ് ലഭിച്ച ജില്ലയിലെ 96  കലാപ്രതിഭകള്‍ ഒരുക്കുന്ന കലാ പ്രദര്‍ശനവും തത്സമയ ചിത്രരചനയും വിവിധ കലാപരിപാടികളും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!