സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി

ഒറ്റപ്പാലം : പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ക്ഷാമാശ്വാസ, പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികകള്‍ വിതര ചെയ്യുക, മെഡിസെപ് ആരോഗ്യ ഇന്‍ ഷുറന്‍സ് പദ്ധതി കുറ്റമറ്റതാക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി 28ന് ജില്ലാ മാര്‍ച്ചും ധര്‍ണയും നടത്താന്‍ കേരളാ സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ്‌ ജില്ലാ സമര പ്ര ഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സമര പ്രചാരണാര്‍ത്ഥം മണ്ഡലം, പഞ്ചായത്ത് തല യോഗ ങ്ങള്‍ നടത്തും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കളത്തില്‍ അബ്ദുള്ള ഉദ്ഘാ ടനം ചെയ്തു. കെ.എസ്.പി.എല്‍ ജില്ലാ പ്രസിഡന്റ് യു.സൈനുദ്ദീന്‍ അധ്യക്ഷനായി. ജനറ ല്‍ സെക്രട്ടറി എ.യൂസഫ് മിഷ്‌കാത്തി, കെ.അബ്ദുല്‍ സലാം, കെ.എ ഹമീദ്, കുന്നത്ത് അബ്ദുറഹിമാന്‍, പി.എം മുഹമ്മദുണ്ണി, ഹമീദ് കൊമ്പത്ത്, ടി.ഹൈദ്രു, എ.പി അഹമ്മദ് സാലിഹ്, പി.സൈതാലി, എ.വി ഹംസ, പി.കെ അബ്ദുള്ള, ടി.ഇബ്രാഹിം കുട്ടി, സി.എസ് ഹൈദ്രോസ്, എ.കുഞ്ഞുമുഹമ്മദ്, പി.അലി, സാദിഖ് തയ്യില്‍, കെ.അബ്ദുല്‍ ബഷീര്‍, ടി.മുഹമ്മദുണ്ണി, കെ.നഫീസ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!