ഒലവക്കോട്: പാമ്പുപിടിത്തമേഖലയിലേക്ക് ജില്ലയില്‍ പരിശീലനം സിദ്ധിച്ച വനിതകള്‍ ഉള്‍പ്പടെ നൂറ് പേര്‍കൂടിയെത്തുന്നു. വനംവകുപ്പ് നല്‍കിയ പരിശീലനം ഇവര്‍ വിജയ കരമായി പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ ലൈസന്‍സുള്ള പാമ്പുപിടിത്തക്കാരുടെ എണ്ണം 250ആയി.
സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജൈവ വൈവിധ്യബോര്‍ ഡിന്റെ സഹായത്തോടെ നടത്തിയ പാമ്പുപിടിത്ത പരിശീലനത്തില്‍ മണ്ണാര്‍ക്കാട് താ ലൂക്കില്‍ നിന്നടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 114 പേരാണ് പങ്കെടുത്തത്. നൂറ് പേര്‍ വിജയിച്ചു. ഇതില്‍ എട്ടുവനിതകളുമുണ്ടായിരുന്നു. പൊലിസ്, അഗ്‌നിരക്ഷാസേന, സിവില്‍ഡിഫന്‍സ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തിരുന്നു. ഒലവ ക്കോട് ആരണ്യഭവനത്തിലായിരുന്നു പരിശീലനപരിപാടി നടന്നത്. മൂര്‍ഖനും അണലി യും ഉള്‍പ്പടെ ഉഗ്രവിഷമുള്ളതും വിഷമില്ലാത്തതുമായ 30 പാമ്പുകളെയാണ് എത്തിച്ചിരു ന്നത്. ഉച്ചവരെയുള്ള തിയറി ക്ലാസിന് ശേഷമായിരുന്നു പാമ്പിനെ നേരിട്ട് പിടിക്കുന്ന പരിശീലനമുണ്ടായിരുന്നത്.
അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും സര്‍പ്പ ആപ്പിന്റെ സംസ്ഥാന നോഡല്‍ ഓഫി സറുമായ മുഹമ്മദ് അന്‍വര്‍ യൂനസായിരുന്നു പ്രധാന പരിശീലകന്‍. പാമ്പുപിടിത്ത ത്തില്‍ വിദഗ്ദ്ധരും മണ്ണാര്‍ക്കാട് സ്വദേശികളുമായ അന്‍സാര്‍, സിദ്ധാര്‍ത്ഥ് എന്നിവരും പരിശീലകരായി ഉണ്ടായിരുന്നു. ഇത് മൂന്നാമത്തെ ബാച്ചിനാണ് പാമ്പുപിടിത്തത്തില്‍ പരിശീലനം നല്‍കുന്നത്. നേരത്തെ 150 പേര്‍ക്ക് പാമ്പുപിടിത്തത്തിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. 100 പേരടങ്ങുന്ന പുതിയ ബാച്ചുകൂടി പുറത്തിറങ്ങിയതോടെ പാമ്പു കടിയേറ്റുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. സര്‍പ്പ ആപ്പ് വഴിയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍.
നവംബര്‍ മുതല്‍ ജനുവരി വരെ പാമ്പുകള്‍ ഇണചേരുന്ന മാസമാണ്. പറമ്പുകളിലും പരിസരപ്രദേശങ്ങളിലും മറ്റും പാമ്പുകളെ കാണാനും സാധ്യതയേറെയാണ്. ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് പാമ്പുകളെ പിടികൂടുക. പരിശീലന പരിപാടി കിഴക്കന്‍മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദ് ഉദ്ഘാടനം ചെയ്തു. തടിവില്‍പ്പന വിഭാഗം ഡി.എഫ്.ഒ. എം. രാജീവന്‍ അധ്യക്ഷനായി. സാമൂഹിക വനവല്‍ ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സിബിന്‍, ജൈവവൈവിധ്യ വിഭാഗം ജില്ലാ കോര്‍ഡിനേറ്റര്‍ വി. സിനിമോള്‍ എന്നിവര്‍ സംസാരിച്ചു