അലനല്ലൂര്‍: പൗരത്വ ഭേദഗതി നിയമം ജനകോടികളെ ദുരിതത്തി ലാഴ്ത്തുമെന്ന് വിസ്ഡം യൂത്ത് അലനല്ലൂര്‍ മണ്ഡലം വളണ്ടിയേഴ്‌സ് മീറ്റ് അഭിപ്രായപ്പെട്ടു. സമ്മേളനം വിസ്ഡം യൂത്ത് ജില്ല പ്രസിഡന്റ് ടി.കെ ത്വല്‍ഹത്ത് സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ടി.കെ സദഖത്തുള്ള അധ്യക്ഷത വഹിച്ചു.
സമൂഹത്തെ ദുരിതത്തിലാക്കുന്ന ഇത്തരം കരിനിയമങ്ങള്‍ക്കെതിരെ ബോധവല്‍കരിക്കുന്നതിന് ‘പൗരസമ്പര്‍ക്കം ജനലക്ഷങ്ങളിലേക്ക് ‘ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 28, 29, മാര്‍ച്ച് 1 തിയ്യതികളില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടി യോഗം ആസൂത്രണം ചെയതു. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, അങ്ങാടികള്‍, വിദ്യാലയങ്ങള്‍, പൊതു ഇടങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദേശ രേഖാ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ മണ്ഡലത്തില്‍ പൂര്‍ത്തിയായതായി വിലയിരുത്തി. ഡോക്യുമെന്ററി പ്രദര്‍ശനം, ജനസമ്പര്‍ക്ക പരിപാടികള്‍ എന്നിവ അനുബന്ധമായി നടക്കും.
കെ.കെ.ഹംസ മൗലവി, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ല സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, വൈസ് പ്രസിഡന്റ് കെ.പി. സുല്‍ഫീക്കര്‍, വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് കെ. ഉണ്ണീന്‍ ബാപ്പു മാസ്റ്റര്‍, ടി.കെ.ഇല്യാസ്, നജാഹ് കോളേജ് ഡയറക്ടര്‍ ഷരീഫ് കാര, ചെയര്‍മാന്‍ പി.കെ അബ്ദുല്‍ ജലീല്‍, അബ്ദുല്‍ അസീസ് സ്വലാഹി, അല്‍ ഹാഫിള് ഷഹദാദ് ചതുരാല കെ.പി ഷാനിബ്, കെ. നൂറുദ്ധീന്‍ ഫാസില്‍, സി.പി ഷരീഫ് മാസ്റ്റര്‍, സി.നൗഷാദ് കൊടിയം കുന്ന്, പി.പി.അന്‍സാറുദ്ദീന്‍, അല്‍ ഹിക്മ അറബിക് കോളേജ് ലക്ചറര്‍ എം.അബ്ദുസലാം, റഷീദ് മാസ്റ്റര്‍, ഷാനവാസ് പാലക്കാഴി തുടങ്ങിയവര്‍ സംസാരിച്ചു.
തിരുവിഴാംകുന്ന്, മുറിയക്കണ്ണി, കൊടിയംകുന്ന്, ചിരട്ടക്കുളം, പൂക്കാടഞ്ചേരി, തടിയംപറമ്പ്, ഉണ്യാല്‍, വെട്ടത്തൂര്‍, കാര, പാലക്കാഴി, അലനല്ലൂര്‍ എന്നീ ശാഖകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.