അന്തിമരൂപരേഖയ്ക്ക് അനുമതിയായാല്‍ ഭരണാനുമതി തേടും
മണ്ണാര്‍ക്കാട് : തെങ്കര – കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോല്‍പ്പാടം കോസ്വേയ്ക്ക് പകരം പുതിയ പാലം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കു ന്നു. പാലത്തിന്റെ ജനറല്‍ അലൈന്‍മെന്റ് ഡ്രോയിംഗ് ഡിസൈന്‍ വിഭാഗത്തില്‍ നി ന്നും ലഭ്യമാകാനുണ്ട്. അന്തിമ രൂപരേഖ ലഭ്യമാകുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിയ്ക്ക് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അധികൃ തര്‍ അറിയിച്ചു.
കോല്‍പ്പാടം പുഴയ്ക്ക് കുറുകെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ചെറിയ പാലം പൊളിച്ച് ഇവിടെ നിന്ന് എട്ടുമീറ്റര്‍ മാറി 52 മീറ്റര്‍ നീളത്തിലും 9.75 മീറ്റര്‍ വീതിയിലും പുതിയ പാ ലം നിര്‍മിക്കാനാണ് ഒരുക്കം. ഒന്നര മീറ്റര്‍ വീതിയില്‍ പാലത്തിന്റെ ഒരുഭാഗത്ത് നടപ്പാ തയുമുണ്ടാകും. നിലവിലുള്ള റോഡില്‍ ബന്ധിപ്പിക്കുന്ന തരത്തില്‍ അപ്രോച്ച് റോഡും നിര്‍മിക്കും. ഇടതുഭാഗത്ത് 25 മീറ്ററും വലതുഭാഗത്ത് 69മീറ്ററുമാണ് റോഡുണ്ടാവുക. ഇ തിന് സ്ഥലമേറ്റെടുക്കേണ്ടതായി വരുന്നുണ്ട്. ഇരുഭാഗത്തുമായി 16.5 സെന്റോളം സ്ഥലം ഏറ്റെടുക്കേണ്ടതായി വരുമെന്ന് അധികൃതര്‍ പറയുന്നു. ആറു കോടി രൂപയാണ് നിര്‍മാ ണ ചെലവ് കണക്കാക്കുന്നത്. കാഞ്ഞിരപ്പുഴ ഭാഗത്തുള്ളവര്‍ക്ക് മണ്ണാര്‍ക്കാട്, തെങ്കര എന്നിവിടങ്ങളിലേക്കും തെങ്കര ഭാഗത്തുള്ളവര്‍ക്ക് കാഞ്ഞിരപ്പുഴ, തച്ചമ്പാറ, പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പമാര്‍ഗമാണിത്. ബസുകളടക്കം നിരവധി വാഹനങ്ങള്‍ നിലവില്‍ കോസ് വേവഴി ഗതാഗതം നടത്തുന്നുണ്ട്.പാലം യാഥാര്‍ഥ്യമായാല്‍ ഇതുവഴിയുള്ള യാത്ര കൂടുതല്‍ സുഗമമാകും.
ശക്തമായ മഴയത്ത് കോസ്വേ വെള്ളത്തില്‍ മുങ്ങി ഗതാഗതം മുടങ്ങുന്നത് പതിവായ തിനാല്‍ പുതിയ പാലം നിര്‍മിക്കണമെന്നത് വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെട്ടുവ രികയാണ്. എം.എം.എല്‍മാരായ എന്‍. ഷംസുദ്ദീന്‍, കെ.ശാന്തകുമാരി എന്നിവര്‍ പൊ തുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയും പാലത്തിന്റെ പ്രസക്തിയെ കു റിച്ച് നേരില്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രണ്ടുമാസം മുന്‍പ് എന്‍. ഷംസു ദ്ദീന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ സ്ഥലപരിശോധന നട ത്തിയിരുന്നു. ഇതുപ്രകാരം പാലത്തിനുള്ള സാധ്യതാ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വകുപ്പി ന് പൊതുമരാമത്ത് പാലം വിഭാഗം നല്‍കിയിട്ടുണ്ട്.