അട്ടപ്പാടിവാലി ജലസേചന പദ്ധതിയുടെ ഭാഗമായി കമ്മീഷന് ചെയ്തതാണ് ആനമൂളി ചെക്ഡാം.
മണ്ണാര്‍ക്കാട് : കാര്‍ഷികമേഖലയിലേക്കുള്ള ജലസേചനത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നെല്ലിപ്പുഴയ്ക്ക് കുറുകെ ആനമൂളിയില്‍ നിര്‍മിച്ച ചെക്ഡാം മിനി ഡാമാക്കി ഉയര്‍ത്താനു ള്ള പദ്ധതി ചെറുകിട ജലസേചന വകുപ്പിന്റെ പരിഗണനയില്‍. മൂന്ന് കോടി രൂപ പദ്ധ തി നടപ്പിലാക്കുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെറുകിട ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഫണ്ട് ലഭ്യമാ കുന്ന പ്രകാരം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ആനമൂളി ചെക്ഡാം മിനി ഡാമാക്കി ഉയര്‍ത്തണമെന്ന ആവശ്യമുയരാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇതിന്റെ ഗുണഫലങ്ങളും സാധ്യതകളും സംബന്ധിച്ച് സി.പി.ഐ. മണ്ണാ ര്‍ക്കാട് മണ്ഡലം കമ്മറ്റി മണ്ണാര്‍ക്കാട് നടന്ന നവകേരള സദസില്‍ നിവേദനം നല്കിയി രുന്നു. ഇതേ തുടര്‍ന്ന് ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. പിന്നീട് മിനിഡാമിനായി പ്രൊപ്പോസല്‍ സമര്‍പ്പിച്ച് തുക ആവശ്യപ്പെടുകയാ യിരുന്നു. കാഞ്ഞിരപ്പുഴ വലതുകര കനാലിന്റെ മേല്‍ഭാഗത്തുള്ള തെങ്കര മേഖലയിലേ യും കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ ഒരുഭാഗത്തേയും കൃഷിയിടങ്ങളിലേക്ക് വെള്ള മെത്തിക്കാനായാണ് നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചെക്ഡാം നിര്‍മിച്ചത്. 1960കളില്‍ അട്ടപ്പാടിവാലി ജലസേചന പദ്ധതിയുടെ ഭാഗമായി കമ്മീഷന് ചെയ്തതാണ് ആനമൂളി ചെറുകിട ജലസേചന പദ്ധതി എന്ന പേരിലുള്ള ഈ ചെക്ഡാം. തമിഴ്നാടിന്റെ എതിര്പ്പി നെ തുടര്‍ന്ന് അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി നിലച്ചെങ്കിലും ആനമൂളി ചെറുകിട ജലസേചന പദ്ധതി പ്രാവര്‍ത്തികമായി.
അട്ടപ്പാടി മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന മന്ദംപൊട്ടി, കരുവാരപൊട്ടി എന്നീ ചോലകളിലെ വെള്ളം ആനമൂളിയിലെ ചെക്ക്ഡാമില്‍ സംഭരിച്ച് ഇടതുവലതു കനാലു കള്‍ വഴി പാടശേഖരങ്ങളിലേക്കെത്തിക്കുന്നതാണ് പദ്ധതി. ജലവിതരണത്തിനായി ചെക്ഡാമിന്റെ ഇരുവശങ്ങളിലും ഷട്ടറുകളുണ്ട്. അതേസമയം മുന്‍വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സംഭവിച്ച രണ്ട് പ്രളയത്തില്‍ അട്ടപ്പാടി ചുരത്തിലുണ്ടായ ഉരുള്‍പൊട്ടലി ലും മണ്ണിടിച്ചിലിലും ഒഴുകിയെത്തിയ കല്ലും മണ്ണും അടിഞ്ഞ് കൂടിയത് ചെക്ഡാമിന്റെ സംഭരണശേഷി കുറച്ചിട്ടുണ്ട്. ഇവ നീക്കം ചെയ്ത് റിസര്വേയറിന്റെ ആഴം വര്‍ധിപ്പി ക്കണമെന്നും ചെക്ഡാം നവീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള കര്‍ഷക സംഘവും രംഗത്തെത്തിയിരുന്നു. റിസര്‍വോയര്‍ മണ്ണെടുത്ത് വൃത്തിയാക്കിയാല്‍ വേനല്‍ക്കാല ത്തും വെള്ളം ഉറപ്പാക്കുന്നതോടൊപ്പം സമീപപ്രദേശങ്ങളിലെ കിണറുകളിലും നെല്ലി പ്പുഴയിലും ജലനിരപ്പ് നിലനിര്‍ത്താനുമാകും. ചെക്ഡാമിന്റെ സംരക്ഷണമാവശ്യപ്പെട്ട് ലഭ്യമായ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് എഞ്ചിനീയര്‍ക്ക് 15ലക്ഷം രൂപ യുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടികളായിട്ടില്ല.