മണ്ണാര്‍ക്കാട്:പൊള്ളുന്ന വേനലില്‍ ഒരിറ്റ് കുടിനീരിനായി അലയുന്ന മിണ്ടാപ്രാണികളുടെ വേദനയും തിരിച്ചറിയണമെന്ന സന്ദേശവു മായി കിളികള്‍ക്ക് ദാഹജലമൊരുക്കാന്‍ കിളിനീര്‍ പദ്ധതിയുമായി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് രംഗത്ത്. പറവകള്‍ക്ക് ദാഹജലം നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള പാത്രങ്ങള്‍ സംഘടിപ്പിച്ച് പദ്ധതി വഴി മണ്ണാര്‍ക്കാട് പരിസരത്തുള്ള വീടുകളിലെത്തിക്കും. പരിസ്ഥി തി സംരക്ഷണം കൂടി കണക്കിലെടുത്ത് മണ്‍പാത്രങ്ങള്‍ ഉപയോഗി ക്കാനാണ് തീരുമാനം.പക്ഷികള്‍ക്ക് വന്നെത്താന്‍ കഴിയാവുന്ന തര ത്തില്‍ വീടുകളുടെ മുകള്‍ ഭാഗത്തോ, ബാല്‍ക്കണിയിലോ, വീട്ടു മുറ്റത്തോപറമ്പിലുള്ള മരച്ചുവട്ടിലോ സൗകര്യപ്രദമായ സ്ഥലത്താ ണ് മണ്‍ചട്ടികള്‍ സ്ഥാപിക്കുക.മണ്‍ചട്ടിയുടേയും അത് തൂക്കിയി ടാനുള്ള കയറുകളുമുള്‍പ്പടെ അമ്പത് രൂപയാണ് പ്രതീക്ഷിത ചെല വ്.ഇതിനായുള്ള സഹായ സമാഹരണം വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ആരംഭിച്ചു.പദ്ധതിയുമായി സഹകരിക്കാന്‍ സന്നദ്ധരായി നിരവധി പേര്‍ ഇതിനകം രംഗത്ത് വന്ന് കഴിഞ്ഞു.കിളിനീര്‍ പദ്ധതിയുമായി സഹകരിക്കാനഗ്രഹിക്കുന്നവര്‍ വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് എക്‌സിക്യുട്ടീവ് ഷമീര്‍ വൈശ്യനെ 8921797650 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്് ഭാരവാഹികള്‍ അറിയിച്ചു.