പാലക്കാട് :ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായ ത്തിന്റെ വികസന സെമിനാര്‍. പരിസ്ഥിതി സംരക്ഷണം, സ്ത്രീ സുരക്ഷ, കാര്‍ഷിക മേഖലയുടെ ഉന്നമനം, വിദ്യാഭ്യാസ പുരോഗതി, സേവന മേഖലകളിലെ വികസനം എന്നിവയ്ക്ക് പ്രാധാ ന്യം നല്‍കുന്ന 2020- 21 വര്‍ഷത്തെ ജില്ലാ പഞ്ചായത്തിന്റെ വികസ ന സെമിനാര്‍ കെ. ഡി. പ്രസേനന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷ യായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് പദ്ധതികളുടെ കരട് രേഖ അവതരിപ്പിച്ചു.
ജില്ലയുടെ ജൈവ സമ്പത്ത് സംരക്ഷിക്കുക ലക്ഷ്യമിട്ട് ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വ ത്തില്‍ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതി വിപുലപ്പെടുത്തി ഗായത്രി, ചിറ്റൂര്‍ പുഴകളുടെ വൃഷ്ടി പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. സ്ത്രീസൗഹൃദ ജില്ലയാക്കുകയെന്ന് ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ‘അഭിമാനിനി’ എന്ന ഹ്രസ്വച്ചിത്രത്തിന്റെ പ്രദര്‍ശനം സ്‌കൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പിക്കും.കുട്ടികളുടെ സര്‍ഗാത്മക വികസനത്തിനായി ആരംഭിച്ച ബാലവിഹാരങ്ങളില്‍ ലൈബ്രറി, കുട്ടികള്‍ക്ക് സിനിമ കാണുന്നതിനുള്ള സൗകര്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടുന്നതി നുള്ള സൗകര്യവും ഒരുക്കും. 60 വയസ്സ് കഴിഞ്ഞ വയോജനങ്ങളുടെ സംരക്ഷണവും മാനസിക ഉല്ലാസവും ലക്ഷ്യമിട്ട് നിര്‍മിച്ച സ്‌നേഹ വീടുകളുടെ സൗകര്യങ്ങള്‍ വിപുലീകരിക്കണം നടത്തും. കൂടാതെ വയോ ക്ലബ്ബുകള്‍ കുടുംബശ്രീയുടെ സഹകരണത്തോടെ വിപുലപ്പെടുത്തും.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നിലവില്‍ നടക്കുന്ന’ കോളനികളിലെ നവീകരണം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടുത്ത സാമ്പത്തിക വര്‍ഷം മുപ്പതോളം പട്ടിക ജാതി കോളനികള്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവീകരിക്കും. ജില്ലാ ആശുപത്രിയില്‍ എം.ആര്‍.ഐ. സ്‌കാനിംഗ് സെന്റര്‍ ഉടന്‍ ആരംഭിക്കും. വൃക്ക മാറ്റിവെച്ച നിര്‍ധനരായ രോഗികള്‍ക്ക് മരുന്ന് വാങ്ങുന്നതിനായി ഒരു കോടി രൂപ മാറ്റി വയ്ക്കുകയും ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത്, സന്നദ്ധസംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ട്രസ്റ്റ് രൂപീകരിച്ച് കൂടുതല്‍ തുക കണ്ടെത്തും.
നിലവില്‍ തുടരുന്ന വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്ന തിനുള്ള വിജയശ്രീ പദ്ധതി വരുംവര്‍ഷങ്ങളില്‍ തുടരും. ജില്ലയിലെ കലാകായിക മുന്നേറ്റത്തിനായി എല്ലാ സബ് ജില്ലകളിലും ഓരോ നാടന്‍ കലാ പരിശീലന കേന്ദ്രം ആരംഭിക്കും. മള്‍ട്ടി തിയേറ്റര്‍, ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ടീം എന്നിവ രൂപീകരിക്കുന്നതിന് 50 ലക്ഷം വീതം വകയിരുത്തിയിട്ടുണ്ട്. എല്ലാ ഗ്രാമങ്ങളിലും ഓപ്പണ്‍ ജിംനേഷ്യത്തിന് പുറമെ വനിതകള്‍ക്കായി പ്രത്യേക ജിംനേഷ്യങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ആരംഭിക്കും. പൊതു ഇടങ്ങളില്‍ ശുചിമുറി സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഒരു ബ്ലോക്കില്‍ ഒരു ശുചിമുറി വീതം ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കും.
‘പത്തുകോടി ഫലവൃക്ഷങ്ങള്‍ പത്തു കൊല്ലംകൊണ്ട്’ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 10 ലക്ഷം മരത്തൈകള്‍ നട്ടുപിടിപ്പിക്കും.പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് തുണിസഞ്ചി, പേപ്പര്‍ ബാഗ് നിര്‍മ്മാണം ഊര്‍ജിതമാക്കും. ‘നമ്മള്‍ നമുക്കായി’ പ്രളയ ദുരന്ത നിവാരണത്തി ന്റെ ഭാഗമായി പ്രകൃതി സംരക്ഷണത്തോടനുബന്ധിച്ച് എല്ലാ സ്‌കൂളുകളിലും ജൈവവൈവിധ്യ ഉദ്യാനങ്ങള്‍, കിണര്‍ റീചാര്‍ജിങ്, ജലസംഭരണികള്‍ എന്നിവ സ്ഥാപിക്കും. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ മഴമാപിനി, ഉഷ്ണമാപിനി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ഐ.ആര്‍.ടി.സി.യുടെ യുടെ സഹകരണത്തോടെ ആരംഭിക്കും. എല്ലാ ബ്ലോക്കുകളിലും ജലശുദ്ധീ പരിശോധന നടത്തും. പ്രായഭേദമെന്യേ നീന്തല്‍ പരിശീലനം നല്‍കുന്നതിനായി പോര്‍ട്ടബിള്‍ നീന്തല്‍ക്കുളം സജ്ജമാക്കി പരമാവധി ആളുകളെ നീന്തല്‍ പഠിപ്പിക്കും. ജില്ലയില്‍ ഇക്കോ ടൂറിസം, കള്‍ച്ചറല്‍ ടൂറിസം എന്നിവയുടെ സാധ്യതകള്‍ കണ്ടെത്തുന്നതിനായി ഈ വര്‍ഷം ജില്ലാ പ്ലാനിങ് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും കരടുരേഖ അവതരിപ്പിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എ. ഗീത, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ. ബിനുമോള്‍, സി.അച്യുതന്‍, അഡ്വ. വി.മുരുകദാസ്, യു.രാജഗോപാല്‍, ആര്‍.നിധിന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.