സംസ്ഥാന വനം കായികമേള വ്യാഴാഴ്ച തുടങ്ങും ഉദ്ഘാടന സമ്മേളനം 13 ന്
ഒലവക്കോട് :മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന വനം കായിക മേളയ്ക്ക് ഒലവക്കോട് റെയില്‍വേ കോളനിയിലെ റെയില്‍വേ ഗ്രൗണ്ടില്‍ ഡിസംബര്‍ 12 ന് തുടക്കമാകും. ഗെയിംസ് ഇനങ്ങളാണ് നടക്കുക. ഡിസംബര്‍ 13ന് രാവിലെ എട്ടിന് വനം-വന്യജീവി മൃഗസംരക്ഷണം ക്ഷീരവികസനം മൃഗശാല വകുപ്പ് മന്ത്രി…
കെപി ഹംസ കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ കെപി ഹംസ തെരഞ്ഞെടുക്കപ്പെട്ടു.ഹംസയും സിപിഐയിലെ എ.കെ.അബ്ദുള്‍ അസീസും തമ്മിലായിരുന്നു മത്സരം. തെരഞ്ഞെ ടുപ്പില്‍ നിന്നും സിപിഎമ്മിലെ മൂന്ന് അംഗങ്ങളും കേരള കോണ്‍ ഗ്രസ് (എം) അംഗവും വിട്ട് നിന്നു.ഇതോടെ അഞ്ചിനെതിരെ ഒമ്പത് പേരുടെ പിന്തുണയില്‍…
കുടുംബസഭ ജില്ലാതല ഉദ്ഘാടനം നടന്നു
കോട്ടോപ്പാടം:കേരള മുസ്ലിം ജമാഅത് കുടുംബ സഭ ജില്ലാതല ഉത്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി ഇ വി അബ്ദുറഹ്മാന്‍ ഹാജി അലനല്ലൂര്‍ സോണിലെ കുണ്ട്‌ലാക്കാട് മുനവ്വിറുല്‍ ഇസ്ലാം സുന്നി മദ്രസയില്‍ വെച്ച് നിര്‍വഹിച്ചു. സോണ്‍ പ്രസിഡന്റ് കെ ഉണ്ണീന്‍ കുട്ടി സഖാഫി അദ്യക്ഷത…
പരൗത്വ നിയമ ഭേദഗതി ബില്‍: മുസ്ലീം ലീഗ് തച്ചനാട്ടുകരയില്‍ പ്രതിഷേധ പ്രകടനം നടത്തി
തച്ചനാട്ടുകര:കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തി ല്‍ പ്രതിഷേധ പ്രകടനം നടത്തി. നാട്ടുകല്‍ ആശുപത്രിപ്പടിയില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം അണ്ണാന്‍തൊടിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമത്തില്‍ പഞ്ചായത്ത് മുസ്ലിം ലീഗ്…
പൗരത്വ നിയമ ഭേദഗതി ബില്‍: ഡിവൈഎഫ്‌ഐ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി
മണ്ണാര്‍ക്കാട്:ലോകസഭ പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതി ബില്ലി നെതിരെ ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡ ണ്ട് കെ.സി റിയാസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് ശ്രീരാജ് വെള്ളപ്പാടം അദ്ധ്യക്ഷനായി. ബ്ലോക്ക് ജോ.സെക്രട്ടറി…
നിര്യാതയായി
അലനല്ലൂര്‍:മാളിക്കുന്ന് കറുകമണ്ണ രാമന്റെ ഭാര്യ ലക്ഷ്മി (54)നിര്യാതയായി. മക്കള്‍:സുരേഷ്,സുധ.മരുമക്കള്‍:സുരേഷ് ബാബു,ഷൈമ (അധ്യാപിക ജിഎല്‍പിഎസ് തിരുവിഴാംകുന്ന്)
കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ അറിയാന്‍ പ്രദര്‍ശനം
ചിറ്റൂര്‍: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികളെ ക്കുറിച്ച് ജനക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവ് പകരുന്ന 12 സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുള്ളത്. കൂടാതെ ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ ജീവിതത്തിലെ ചരിത്ര സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും…
കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ: ജനസമ്പര്‍ക്ക പരിപാടിക്കും പ്രദര്‍ശനത്തിനും ചിറ്റൂരില്‍ തുടക്കമായി
ചിറ്റൂര്‍: കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയും പ്രദര്‍ശനവും ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍മാന്‍ കെ. മധു ഉദ്ഘാടനം ചെയ്തു . ചിറ്റൂര്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം.സ്മിതി അധ്യക്ഷനായി.…
വിലക്കയറ്റം തടയാൻ സർക്കാർ നടപടിയെടുക്കും: മന്ത്രി പി.തിലോത്തമൻ
പാലക്കാട്: സംസ്ഥാനത്ത് വിലക്കയറ്റം തടയാൻ സർക്കാർ നടപടി സ്വീകരി ക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി .തിലോത്തമൻ പറഞ്ഞു. പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ പ്രവര്‍ ത്തിച്ചിരുന്ന സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ സ്റ്റേഡിയം ബസ് സ്റ്റാന്റിന് എതിര്‍വശമുള്ള നഗരസഭയുടെ…
പഠിക്കുന്നതിനും അറിവ് നേടുന്നതിന് പ്രായം പരിധിയല്ല: മന്ത്രി പി. തിലോത്തമന്‍
അട്ടപ്പാടി:അറിവ് നേടുന്നതിനും പഠിക്കുന്നതിനും പ്രായം പരിധി അല്ലെന്നും സാക്ഷരതയിലൂടെ മാത്രമേ വിശാലമായ ലോകത്തെ കാണാന്‍ സാധിക്കുകയുള്ളൂ എന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. അട്ടപ്പാടി സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ മൂന്നാം ഘട്ട പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു…