പാലക്കാട്: സംസ്ഥാനത്ത് വിലക്കയറ്റം തടയാൻ സർക്കാർ നടപടി സ്വീകരി ക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി .തിലോത്തമൻ പറഞ്ഞു. പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ പ്രവര്‍ ത്തിച്ചിരുന്ന സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ സ്റ്റേഡിയം ബസ് സ്റ്റാന്റിന് എതിര്‍വശമുള്ള നഗരസഭയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ നൽകുന്ന വാഗ്ദാനങ്ങൾ കാലാവധി അവസാനിക്കുന്ന തിനു മുമ്പ് നടപ്പാക്കുമെന്നും കേരളത്തിലുടനീളം പീപ്പിൾ ബസാറുകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. വൻകിട കച്ചവടക്കാരോട് കിടപിടിക്കുന്ന രീതിയിലാണ് പീപ്പിൾ ബസാറുകൾ വിഭാവനം ചെയ്യുന്നത്. കേരളത്തിലെ തന്നെ വലിയ പീപ്പിൾ ബസാറുകളിൽ ഒന്നാണ് പാലക്കാട്ടേതെന്നും പാലക്കാട് മോഡലിൽ പിറവം പീപ്പിൾസ് ബസാർ പ്രവർത്തനം ആരംഭിക്കുമെന്നും ഏതു വിഭാഗക്കാർക്കും മിതമായ നിരക്കിൽ നല്ല സാധനങ്ങൾ ലഭ്യമാക്കുക എന്നതാണ് പീപ്പിൾ ബസാറിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഷാഫിപറമ്പിൽ എം എൽ എ അധ്യക്ഷനായി.ജില്ല പഞ്ചായ ത്ത് പ്രസിഡണ്ട് അഡ്വ കെ ശാന്തകുമാരി മുഖ്യപ്രഭാ ഷണം നടത്തി.
പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ ആദ്യവില്പന നിർവഹിച്ചു.സപ്ലൈകോ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.