വെട്ടത്തൂര്‍ : സ്‌നേഹത്തിന്റെ രുചിക്കൂട്ടുമായി വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ബിരിയാണിചലഞ്ച് ശ്രദ്ധേയമാ യി. സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന അമ്പതിന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് തേലക്കാടുള്ള ഒരു കുടുംബത്തിന് വീടൊരുക്കു ന്നത്. ഇതിന്റെ ധനസമാഹരണാര്‍ത്ഥമാണ് ബിരിയാണി ചലഞ്ച് നടത്തിയത്. ഗൃഹ സമ്പര്‍ക്കത്തിലൂടെ അയ്യായിരത്തിലധികം പേരെ ബിരിയാണി ചലഞ്ചിന്റെ ഭാഗമാ ക്കി. തുടര്‍ന്ന് ഷൂട്ട് ഔട്ട് മത്സരം, സമ്മാനക്കൂപ്പണ്‍ പദ്ധതിയും സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ബിരിയാണി ചലഞ്ച് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍. ഉസ്മാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ.പി അബ്ദുല്‍ ജലീല്‍, പി.ടി.എ. പ്രസിഡന്റ് എന്‍.ഷാജഹാന്‍, വൈസ് പ്രസിഡന്റ് ഷിയാ സുദ്ദീന്‍, പി.ടി അബ്ദുല്‍ കരീം, പ്രിന്‍സിപ്പല്‍ വി. അബ്ദുല്‍ ലത്തീഫ്, പ്രധാന അധ്യാപകന്‍ കെ.എ അബ്ദുമനാഫ്, സുരേഷ് ബാബു കാരക്കുന്നുമ്മല്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓ ഫിസര്‍ ഒ.മുഹമ്മദ് അന്‍വര്‍, സി.ജി വിപിന്‍ എന്നിവര്‍ സംസാരിച്ചു. ലീഡര്‍മാരായ അസ്‌ലം, ലിഖിത സുരേഷ്, മുഹമ്മദ് സുദൈസ്, ഫാത്തിമ റഷ, അനുഗ്രഹ്, നഫീസത്തു ല്‍ ഷാഹിന എന്നിവര്‍ നേതൃത്വം നല്‍കി.