മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വാര്‍ ഡുകള്‍ പുനര്‍നിര്‍ണയിച്ചതിന്റെ കരട് വിജ്ഞാപനം നവംബര്‍ 18ന് പ്രസിദ്ധീകരിക്കാ നും അതിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും ഡിസംബര്‍ മൂന്ന് വരെ സ്വീകരി ക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ചേര്‍ന്ന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ യോഗം തീരുമാനിച്ചു. വാര്‍ഡ് പുനര്‍വിഭജനത്തിനായി ജില്ലാ കളക്ടര്‍മാര്‍ സമര്‍പ്പിച്ച കരട് നിര്‍ദ്ദേശങ്ങള്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിശദമായി പരിശോധിച്ചു. കരട് വിജ്ഞാപനത്തെ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും നേരിട്ടോ രജിസ്റ്റേര്‍ ഡ് തപാലിലോ ജില്ലാ കളക്ട്രേറ്റുകളിലും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഓഫീസിലും സമ ര്‍പ്പിക്കാം. 2011 സെന്‍സസ് ജനസംഖ്യയുടെയും തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളു ടെ എണ്ണം പുതുക്കി നിശ്ചയിച്ച 2024 ലെ സര്‍ക്കാര്‍ ഉത്തരവിന്റെയും അടിസ്ഥാനത്തി ലാണ് വാര്‍ഡ് പുനര്‍വിഭജനം നടത്തുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ ക്യൂഫീല്‍ഡ് ആപ്പ് ഉപയോഗിച്ചാണ് വാര്‍ഡുകളുടെ ഭൂപടം തയ്യാറാക്കിയിട്ടുള്ളത്. ഡീലി മിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജ ഹാന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കമ്മീഷന്‍ അംഗങ്ങളായ ഐടി, പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഡോ.രത്തന്‍.യു.ഖേല്‍ക്കര്‍, വിനോദസഞ്ചാരവകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍, ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി എസ്. ജോസ്നമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!