ചിറ്റൂര്‍: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പദ്ധതികളെ ക്കുറിച്ച് ജനക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവ് പകരുന്ന 12 സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുള്ളത്. കൂടാതെ ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ ജീവിതത്തിലെ ചരിത്ര സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും ചിത്രങ്ങളും വിവരണങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. 24 ബോര്‍ ഡുകളിലായി ഗാന്ധിജിയുടെ ആദ്യകാലജീവിതം, ഇംഗ്ലണ്ടില്‍, ദക്ഷിണാഫ്രിക്കയില്‍, ചമ്പാരന്‍ സത്യാഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം, ഷിംല കോണ്‍ഫറന്‍സ്, ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം, സേവാഗ്രാം ആശ്രമം, ഉപ്പുസത്യാഗ്രഹം, വട്ടമേശ സമ്മേളനം എന്നിവയുടെ ചിത്രങ്ങളും ലഘു കുറിപ്പുകളും പ്രദര്‍ശനത്തി ലുള്ളത്.കൂടാതെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ,നാഷണല്‍ ആയുഷ് മിഷന്‍, തപാല്‍ വകുപ്പ്, ബിഎസ്എന്‍എല്‍, ഉജ്ജ്വല്‍ യോജന, ചിറ്റൂര്‍ – തത്തമംഗലം മുനിസിപ്പാലിറ്റി ശുചിത്വ മിഷന്‍ ,പാലക്കാട് ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ, എന്നീ സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, ചിറ്റൂര്‍ ഗവ. കോളേജ് വിദ്യാര്‍ ത്ഥികള്‍ പ്രദര്‍ശനം കാണാനെത്തി. തുടര്‍ന്ന് വിവിധ കലാ സാംസ്‌കാരിക കൂട്ടായ്മകളുടെ കലാപരിപാടികളും നടന്നു.