മണ്ണാര്‍ക്കാട് : വ്രതവിശുദ്ധിയുടെ മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമല തീര്‍ ത്ഥാടനത്തിന് മണ്ണാര്‍ക്കാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും പമ്പയിലേക്ക് സര്‍വീസ് വേണമെന്ന ആവശ്യമുയരുന്നു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ യാത്രാബസുകളില്‍ മണ്ഡലമാസത്തിലും മകരവിളക്ക് ദര്‍ശനത്തിനു മായി ശബരിമല തീര്‍ത്ഥാടനത്തിന് പേകുന്നവരുണ്ട്. പാലക്കാട്, ഗുരൂവായൂര്‍, എന്നിവ ടങ്ങളിലെത്തിയാണ് ഇവര്‍ പലപ്പോഴും പമ്പയിലേക്കുള്ള സര്‍വീസുകളെ ആശ്രയിച്ചി രുന്നത്. 2022ലാണ് അവസാനമായി മണ്ണാര്‍ക്കാടുനിന്നും പമ്പയിലേക്ക് കെ.എസ്.ആര്‍.ടി .സി. സര്‍വീസ് നടത്തിയത്. പിന്നീട് ഈ സര്‍വീസ് നിര്‍ത്തുകയും ഇതുവരെ പുനരാരം ഭിച്ചതുമില്ല.
നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ രണ്ടുവര്‍ഷം മുന്‍പ് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. മുന്‍കൈയെടുത്ത് പമ്പ സര്‍വീസ് തുടങ്ങിയിരുന്നു. തീര്‍ഥാടനകാലത്തിനുശേഷം ഇത് നിര്‍ത്തിവെക്കുകയും ചെയ്തു. കൂടുതല്‍ യാത്രക്കാരില്ലാത്തതിനാലാണ് പിന്നീട് സര്‍വീ സ് തുടങ്ങാതിരുന്നതിന് കാരണമായി അധികൃതര്‍ പറയുന്നത്. അതേസമയം പമ്പയി ലേക്ക് നിലവില്‍ സര്‍വീസ് തുടങ്ങണമെങ്കില്‍ ബസുകളില്ലാത്ത പ്രശ്‌നവുമുണ്ട്. ഡിപ്പോ യിലുള്ള 32 ബസുകളും സര്‍വീസ് നടത്തുന്നവയാണ്. പമ്പാ സര്‍വീസ് നടത്തണമെങ്കി ല്‍ മറ്റു റൂട്ടുകളിലുള്ള കളക്ഷന്‍കുറഞ്ഞ ഏതെങ്കിലും ബസുകള്‍ പിന്‍വലിക്കേണ്ട സാ ഹചര്യമാണുള്ളതെന്ന് അധികൃതര്‍ പറയുന്നു.
അല്ലാത്തപക്ഷം പ്രത്യേകമായി ബസ് അനുവദിച്ചുകിട്ടണം. ബസിന് പുറമെ, ഒരു ഡ്രൈ വറും കണ്ടക്ടറും അധികമായും വേണ്ടതുണ്ട്. 61 കണ്ടക്ടര്‍മാരും 59 ഡ്രൈവര്‍മാരും ഡി പ്പോയിലുണ്ടെങ്കിലും നിലവിലെ സര്‍വീസുകള്‍ക്കേ ഇതു പര്യാപ്തമാകുന്നുള്ളു. അതിനി ടെ പമ്പയില്‍ കെ.എസ്.ആര്‍.ടി.സി നടത്തുന്ന സ്പെഷ്യല്‍ സര്‍വീസിലേക്കായി മണ്ണാര്‍ ക്കാട് ഡിപ്പോയില്‍ നിന്നും മൂന്ന് ബസുകളും മൂന്ന് വീതം കണ്ടക്ടര്‍, ഡ്രൈവര്‍മാരേയും വിട്ടുനല്‍കിയിട്ടുണ്ട്. ഈ ബസുകളുടെ കുറവ് നികത്താന്‍ ചിറ്റൂര്‍, പെരിന്തല്‍മണ്ണ ഡി പ്പോകളില്‍ നിന്നാണ് ബസുകളെത്തിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.