മണ്ണാര്‍ക്കാട്:ലോകസഭ പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതി ബില്ലി നെതിരെ ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡ ണ്ട് കെ.സി റിയാസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് ശ്രീരാജ് വെള്ളപ്പാടം അദ്ധ്യക്ഷനായി. ബ്ലോക്ക് ജോ.സെക്രട്ടറി മാരായ സുഭാഷ് ചന്ദ്രന്‍,റംഷീക്ക് വൈസ് പ്രസിഡണ്ട് സുഭാഷ്.പി സെക്രട്ടറിയേറ്റംഗം ഷനൂബ് തുടങ്ങിയവര്‍ സംസാരിച്ചു.ബ്ലോക്ക് ട്രഷറര്‍ ഷാജ് മോഹന്‍ സ്വാഗതവും ബ്ലോക്ക് കമ്മിറ്റി അംഗം വിഷ്ണുരാജ് നന്ദിയും പറഞ്ഞു. പൗരത്വ നിയമ ഭേഗതഗതി ബില്ലിലൂടെ രാജ്യത്തെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ലെന്നും പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.