ഒലവക്കോട് :മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന വനം കായിക മേളയ്ക്ക് ഒലവക്കോട് റെയില്‍വേ കോളനിയിലെ റെയില്‍വേ ഗ്രൗണ്ടില്‍ ഡിസംബര്‍ 12 ന് തുടക്കമാകും. ഗെയിംസ് ഇനങ്ങളാണ് നടക്കുക. ഡിസംബര്‍ 13ന് രാവിലെ എട്ടിന് വനം-വന്യജീവി മൃഗസംരക്ഷണം ക്ഷീരവികസനം മൃഗശാല വകുപ്പ് മന്ത്രി അഡ്വ കെ രാജു മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കഴിഞ്ഞ ദേശീയ വനം കായികമേളയില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി അഡ്വ കെ രാജു നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷനാകും. സംസ്ഥാന ഫോറസ്റ്റ് സേന മേധാവി പി കെ കേശവന്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്ര കുമാര്‍,  പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, പി ആന്‍ഡ് ഡി ഡി കെ വര്‍മ്മ, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റസ്, എഫ് എം ഐ എസ് ശ്രീപാല്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, എഫ് എം ബെന്നിച്ചന്‍ തോമസ്, കോഴിക്കോട് നോര്‍ത്തേണ്‍ വെസ്റ്റ് റീജിയന്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് രാജേഷ് രവീന്ദ്രന്‍ എന്നിവര്‍ സന്നിഹിതരാകും. വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആശാ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ ശാന്തകുമാരി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഷൈജ, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധി ക്കും. തുടര്‍ന്ന് കായിക മത്സരങ്ങളും വൈകീട്ട് ആറിന് കലാ സന്ധ്യയും അരങ്ങേറും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!