കോട്ടോപ്പാടം:കേരള മുസ്ലിം ജമാഅത് കുടുംബ സഭ ജില്ലാതല ഉത്ഘാടനം ജില്ലാ ജനറല്‍ സെക്രട്ടറി ഇ വി അബ്ദുറഹ്മാന്‍ ഹാജി അലനല്ലൂര്‍ സോണിലെ കുണ്ട്‌ലാക്കാട് മുനവ്വിറുല്‍ ഇസ്ലാം സുന്നി മദ്രസയില്‍ വെച്ച് നിര്‍വഹിച്ചു. സോണ്‍ പ്രസിഡന്റ് കെ ഉണ്ണീന്‍ കുട്ടി സഖാഫി അദ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് എന്‍ കെ സിറാജുദ്ദിന്‍ ഫൈസി പ്രമേയപ്രഭാഷണം നടത്തി, ജില്ല ദാ അവ കാര്യ പ്രസിഡന്റ് കെ ഉസ്മാന്‍ സഖാഫി ക്ലാസ്സിന് നേതൃത്വം നല്‍കി, എസ് ജെ എം സംസ്ഥാന സെക്രട്ടറി ഉമ്മര്‍ മദനി, അബ്ദുള്ള സഖാഫി, മൊയ്തീന്‍കുട്ടി, ശരീഫ്, അബ്ദുല്‍ ഹമീദ് മളാഹിരി, , മുഹമ്മദ് സഖാഫി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി ജാഫര്‍ മാസ്റ്റര്‍, എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് ഹുസൈന്‍ സഖാഫി, തുടങ്ങി യവര്‍ പ്രസംഗിച്ചു, ഹംസകവുണ്ട സ്വാഗതവും, അബ്ദുള്ള മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!