കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ കെപി ഹംസ തെരഞ്ഞെടുക്കപ്പെട്ടു.ഹംസയും സിപിഐയിലെ എ.കെ.അബ്ദുള്‍ അസീസും തമ്മിലായിരുന്നു മത്സരം. തെരഞ്ഞെ ടുപ്പില്‍ നിന്നും സിപിഎമ്മിലെ മൂന്ന് അംഗങ്ങളും കേരള കോണ്‍ ഗ്രസ് (എം) അംഗവും വിട്ട് നിന്നു.ഇതോടെ അഞ്ചിനെതിരെ ഒമ്പത് പേരുടെ പിന്തുണയില്‍ കെപി ഹംസ തെരഞ്ഞെടുക്കപ്പെടുക യായി രുന്നു.ബുധനാഴ്ച രാവിലെ 11 മണിയോടെ പഞ്ചായത്ത് ഹാളില്‍ വെച്ചായിരുന്നു തെരഞ്ഞെടുപ്പ്.സഹകരണ വകുപ്പ് അസി രജി സ്ട്രാര്‍ സാബു വരണാധികാരിയായിരുന്നു.ഭരണസമിതിയുടെ ശേഷിക്കുന്ന കാലയളവില്‍ ജനപക്ഷത്ത് നിന്ന് പരമാവധി വിക സനം കാഴ്ചവെക്കാന്‍ ശ്രമിക്കുമെന്ന് പ്രസിഡന്റായി ചുമതലയേറ്റ കെപി ഹംസ പറഞ്ഞു. യുഡിഎഫ് ധാരണപ്രകാരം മുസ്ലിം ലീഗിലെ ഹുസൈന്‍ കോളശ്ശേരി രാജി വെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെ ടുപ്പ് വേണ്ടി വന്നത്. 18 അംഗ ഭരണസമിതിയില്‍ മുസ്ലീം ലീഗ് 6,കോണ്‍ഗ്രസ് -1,കേരള കോണ്‍ഗ്രസ് -1,ജെവിഎസ്-1 എന്നിങ്ങനെ യുഡിഎഫിന് പത്തും.സിപിഐ-5,സിപിഎം 3 ഉള്‍പ്പടെ 8 അംഗ ങ്ങളുമാണ് എല്‍ഡിഎഫിനുള്ളത്.പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഇരുപക്ഷത്തും തര്‍ക്കങ്ങളുണ്ടായിരുന്നു.പ്രസിഡന്റ് പദവയിലേക്ക് തെരഞ്ഞെടുപ്പ് വന്ന സമയം മുതല്‍ അവകാശവാദവുമായി കേരള കോണ്‍ഗ്രസ് എം അംഗം ജോസ് കൊല്ലിയില്‍ രംഗത്ത് വന്നിരു ന്നു.കേരള കോണ്‍ഗ്രസ് അംഗത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാ ക്കി ഭരണം അട്ടിമറിക്കാന്‍ സിപിഎം നീക്കം നടത്തിയെങ്കിലും ഇതിനോട് സിപിഐ വിയോജിപ്പ് പ്രകടിപ്പിച്ചതായി സിപിഎം അംഗങ്ങള്‍ പറഞ്ഞു. സിപിഐ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് വന്നതോടെ സിപിഎം അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.സിപിഐ മുന്നണി മര്യാദ ലംഘിച്ചതായി സിപിഎം കുമരംപുത്തൂര്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് കുമാര്‍ പറഞ്ഞു. വലതുപക്ഷത്തെ സഹായിക്കുന്ന നിലപാടാണ് സിപിഐയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇതിനെതിരെ ജനങ്ങള്‍ പ്രതികരിക്കുമെന്നും സുരേഷ് പറഞ്ഞു. എന്നാല്‍ അംഗബലത്തില്‍ സിപിഐക്കാണ് പ്രസിഡന്റ് സ്ഥാന ത്തേക്ക് മുന്‍തൂക്കമെന്നും കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ ഇടതുപക്ഷ ഐക്യം തകര്‍ത്തത് സിപിഎം ആണെന്നും സിപിഐ അംഗം എ.കെ അബ്ദുള്‍ അസീസ് പ്രതികരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!