തച്ചനാട്ടുകര:കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തി ല്‍ പ്രതിഷേധ പ്രകടനം നടത്തി. നാട്ടുകല്‍ ആശുപത്രിപ്പടിയില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം അണ്ണാന്‍തൊടിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമത്തില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സി പി അലവി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.മുസ്ലിം യൂത്ത് ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് കെ പി എം സലീം മുഖ്യ പ്രഭാഷണം നടത്തി.നിയോജക മണ്ഡലം ട്രഷറര്‍ ഇ കെ മൊയ്തുപ്പു ഹാജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ സൈതലവി, മണ്ഡലംലീഗ് ഭാരവാഹികളായ പി കുഞ്ഞലവി മാസ്റ്റര്‍,കെ പി കുഞ്ഞുമുഹമ്മദ്,നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ കെ സഫ്വാന്‍ മാസ്റ്റര്‍, എ കെ മുസ്ല്യാര്‍ എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ ഹംസ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് പി ടി സൈത് മുഹമ്മദ്,സി പി സൈതലവി,കരിമ്പനക്കല്‍ ഹംസ, കെ പി മുഹമ്മദലി,പി സി സിദ്ധീഖ്,ഹസ്സന്‍ മാസ്റ്റര്‍, പി ടി സിദ്ധീഖ്,കെ ടി ജലീല്‍ മാസ്റ്റര്‍ ബഷീര്‍ പിലാത്തറക്കല്‍,ഉമ്മര്‍ ചോലശ്ശേരി,ഇ കെ അസ്‌കര്‍,സി പി സുബൈര്‍,നിസാര്‍ തെക്കുംമുറി,ഇല്യാസ് കുന്നുംപുറത്ത്, പി മന്‍സൂറലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.