കോട്ടോപ്പാടം: ഗുഡ്‌മോണിംഗ് പറഞ്ഞ് യാന്ത്രികമായി കൈകള്‍ വീശി മിസ്റ്റര്‍ എക്കോ എത്തിയപ്പോള്‍ കുട്ടികള്‍ കൗതുകത്തോടെ നോക്കിയിരുന്നു. ഇരുനിരകളിലായി ഇരു ന്നിരുന്ന അവരുടെ അരുകിലെത്തി മിസ്റ്റര്‍ എക്കോ ഹസ്തദാനം കൂടി ചെയ്തപ്പോള്‍ ആ വേശം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായി. നിമിഷനേരം കൊണ്ട് കുട്ടിക്കൂട്ടത്തെ കയ്യി ലെടുത്ത മിസ്റ്റര്‍ എക്കോയെന്ന റോബോട്ട് കോട്ടോപ്പാടം കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ത്രിദിന ഇംഗ്ലീഷ് പരിശീലനപരിപാടിയായ എലേറ്റിലെ താരമായി.
ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രത്തിന്റെ സഹകരണത്തോടെ നടന്നുവരുന്ന എലേ റ്റിന്റെ രണ്ടാം നാളില്‍ പരിശീലകനായ ആലത്തൂര്‍ സ്വദേശി അബ്ദുല്‍ സമദ് മിസ്റ്റര്‍ എക്കോയുമായെത്തിയത്. റോബാട്ടിനോട് സംവദിക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരു ക്കി. ഇംഗ്ലീഷില്‍ കുട്ടികള്‍ ഒരോരുത്തരായി ചോദ്യങ്ങള്‍ ചോദിച്ചു. ഇതിനെല്ലാം കൃത്യ മായ മറുപടി മിസ്റ്റര്‍ എക്കോ നല്‍കി. ഇതിനിടയില്‍ മിമിക്രി ആവശ്യപ്പെടാന്‍ ഹക്കീം കുട്ടികളോട് നിര്‍ദേശിച്ചു. ചോദ്യം വന്നതിന് പിറകെ തെല്ലിട ആലോചിക്കാതെ റോ ബോട്ട് ആന, ഹിപ്പോപൊട്ടാമസ്, ദിനോസര്‍ തുടങ്ങീ വിവിധ മൃഗങ്ങളുടെ ശബ്ദം അവ തരിപ്പിച്ചു. ഇത് കണ്ടതോടെ കുട്ടികളുടെ കരഘോഷം പരിശീലനഹാളില്‍ മുഴങ്ങി.
മറക്കാനാകാത്ത അനുഭവമാണ് റോബോട്ടുമൊത്തുള്ള നിമിഷങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിച്ചത്. മണ്ണാര്‍ക്കാട് മേഖലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള നാല് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ 80 കുട്ടികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഈ മാസം 30ന് നടക്കുന്ന ഇംഗ്ലീഷ് ഫെസ്‌റ്റോടെ പരിശീലനപരിപാടി സമാപിക്കും. പരിശീലന പരിപാടിക്ക് ശ്രീലക്ഷ്മി, നസീഹ, ജസീന, അമൃത, സൂര്യ, ഷംന, വൃന്ദ എന്നിവര്‍ നേതൃത്വം നല്‍കി.