പോളിയോ തുളളിമരുന്ന് വിതരണം 19 ന്: ജില്ലയില്‍ രണ്ടേകാല്‍ ലക്ഷം കുട്ടികള്‍ക്ക് നല്‍കും
പാലക്കാട് : പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം ജനുവരി 19 ന് നടക്കും. അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍ക്കാണ് തുളളിമരുന്ന് നല്‍കുന്നത്. ഇതിനായുളള ബൂത്തുകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ…
ലൈഫ് മിഷന്: ആദ്യഘട്ടത്തില്‍ 7527 രണ്ടാംഘട്ടത്തില്‍ 6808 വീടുകള്‍ പൂര്‍ത്തിയായി
പാലക്കാട്: ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ ആദ്യ ഘട്ട ത്തില്‍ ജില്ലയില്‍ 7527 ഉം രണ്ടാം ഘട്ടത്തില്‍ 6808 വീടുകളുമാണ് പൂര്‍ത്തിയായതെന്ന് ജില്ലാ കോഡിനേറ്റര്‍ ജെ. അനീഷ് അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ വിവിധ ഭവനപദ്ധതികളിള്‍ ഉള്‍പ്പെട്ടിട്ടും പൂര്‍ത്തികരിക്കാത്ത വീടുകള്‍ കണ്ടെത്തി വിവിധ…
മണ്ണാര്‍ക്കാട് ഭരണഘടന സംരക്ഷണ മഹാറാലി നാളെ
മണ്ണാര്‍ക്കാട് : പൗരത്വ നിയമം ഭേദഗതി പിന്‍വലിക്കണമെന്നാവശ്യ പ്പെട്ട് മണ്ണാര്‍ക്കാട് താലൂക്ക് ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണ മഹാറാലി സംഘടിപ്പി ക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകീട്ട് നാല് മണിക്ക് കുന്തിപ്പുഴയില്‍ നിന്നാരംഭിക്കുന്ന റാലി നെല്ലിപ്പുഴയില്‍…
പൗരത്വ ഭേദഗതി നിയമം; ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് നിശാധര്‍ണ നടത്തി
മണ്ണാര്‍ക്കാട് :പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് റീജ്യണല്‍ കമ്മിറ്റി ആശുപത്രിപ്പടിയില്‍ പ്രതിഷേധാഗ്നിയും നിശാധര്ണ്ണയും നടത്തി. സാഹിത്യകാരന് കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. എഐസിസി റിസര്‍ച്ച് വിഭാഗം കേരള സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ പി സരിന് മുഖ്യ…
ദേശീയ പണിമുടക്ക് :സായാഹ്ന ധര്‍ണ നടത്തി
അലനല്ലൂര്‍ : ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം അലനല്ലൂര്‍ പഞ്ചായത്ത് എഫ്.എസ്.ഇ.ടി.ഒ. സായാഹ്ന ധര്‍ണ നടത്തി.പി.എഫ്.ആര്.ഡി.എ. നിയമം പിന്‍വലി ക്കണമെന്നും കരാര്‍ കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിച്ച് യുവാക്കള്‍ക്ക് സ്ഥിരം നിയമനം നല്‍കണമെന്നും കേന്ദ്രസര്ക്കാ രിന്റെ ജനവിരുദ്ധ നയങ്ങള്‍…
കെ എസ് ടി യു ഉപജില്ലാ സമ്മേളനം തുടങ്ങി
മണ്ണാര്‍ക്കാട്:’നിര്‍ഭയ നാട് നിരാക്ഷേപ വിദ്യാഭ്യാസം’ എന്ന പ്രമേ യത്തില്‍ കെ.എസ്.ടി.യു ദ്വിദിന ഉപജില്ലാ സമ്മേളനത്തിന് മണ്ണാര് ക്കാട് ജി.എം. യു.പി സ്കൂളില്‍ തുടക്കമായി.ഉപജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഷീദ് ചതുരാല പതാക ഉയര്‍ത്തി.തുടര്‍ന്ന് പ്രതിനിധി സമ്മേളനം എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍…
പുതു വര്‍ഷത്തില്‍ പേപ്പര്‍ബാഗ് നിര്‍മ്മാണ പരിശീലനവുമായി സ്കൗട്ട് ഗൈഡ് യൂണിറ്റ്
ചളവ : പുതു വര്‍ഷത്തില്‍ കുട്ടികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനവുമായി ചളവ ഗവ യുപി സ്കൂളിലെ സ്കൗട്ട് ഗൈഡ് അംഗങ്ങള്‍. അറുപതോളം കുട്ടികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മാണ പരിശീലനം നല്കി. പുതുവര്‍ഷത്തില്‍ കൂടുതല്‍ ബാഗുകള്‍ നിര്‍മ്മിച്ച് പൊതുസമൂഹത്തിലേക്ക് വിതരണം ചെയ്യാനുള്ള…
പുതുവര്‍ഷ പുലരിയില്‍ റോഡപകട ബോധവത്കരണം നടത്തി നാട്ടുകല്‍ ട്രോമാ കെയര്‍ യൂണിറ്റ് റോയല്‍ ചലഞ്ചേഴ്സ് ക്ലബ്ബ് പ്രവര്‍ത്തകര്‍.
തച്ചനാട്ടുകര: നാടും നഗരവും പുതുവര്ഷാഘോഷത്തിമിര്പ്പില മര്‍ന്നപ്പോള്‍ ട്രോമാ കെയര്‍ നാട്ടുകല്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ നാട്ടുകല്‍ പാറപ്പുറം റോയല്‍ ചാലഞ്ചേഴ്സ് ക്ലബുമായി സഹകരിച്ച് പുതു വര്‍ഷപ്പുലരിയില്‍ റോഡപകട ബോധവല്ക്കരണത്തിലാ യിരുന്നു. രാത്രി വന്ന ദീര്‍ഘ ദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ചായയും ബിസ്ക്കറ്റും നല്കി…
ഇന്ത്യന്‍ പൗരത്വ ഭേദഗതി നിയമം ലോകത്ത് കേട്ട് കേള്വിയില്ലാത്തത് :കെ.പി.എസ്.പയ്യനെടം
മണ്ണാര്‍ക്കാട്: മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണ്ണയിക്കുന്ന ഇന്ത്യ യിലെ പൗരത്വ ഭേദഗതി നിയമം ലോക ചരിത്രത്തില്‍ കേട്ട് കേള്‍വി യില്ലാത്തതാണെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും മനുഷ്യാവകാശങ്ങളെയും വെല്ലുവിളിക്കുന്ന സി.എ.എ നിയമനിര് മ്മാണം പിന്‍വലിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകണമെന്നും സാഹിത്യകാരന് കെപിഎസ് പയ്യനെടം. മണ്ണാര്‍ക്കാട് എം.ഇ.എസ്…
വിനോദസഞ്ചാര കേന്ദ്രങ്ങളും ഇനിമുതല്‍ പ്ലാസ്റ്റിക് മുക്തമാകും
പാലക്കാട് : മലമ്പുഴ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഡി.ടി. പി.സി, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ശുചി ത്വ മിഷന്, കൃഷി വകുപ്പ്, ഫിഷറീസ്, വനം വകുപ്പ് എന്നിവ സം യുക്തമായാണ് പ്ലാസ്റ്റിക് നിരോധന പ്രവര്‍ത്തനങ്ങള്‍ നടത്തി വരു…