ചളവ : പുതു വര്‍ഷത്തില്‍ കുട്ടികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനവുമായി ചളവ ഗവ യുപി സ്‌കൂളിലെ സ്‌കൗട്ട് ഗൈഡ് അംഗങ്ങള്‍. അറുപതോളം കുട്ടികള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മാണ പരിശീലനം നല്‍കി. പുതുവര്‍ഷത്തില്‍ കൂടുതല്‍ ബാഗുകള്‍ നിര്‍മ്മിച്ച് പൊതുസമൂഹത്തിലേക്ക് വിതരണം ചെയ്യാനുള്ള പദ്ധതി ആയിട്ടാണ് ഈ പ്രവര്‍ത്തന പരിപാടി യൂണിറ്റ് അംഗങ്ങള്‍ അവതരിപ്പിച്ചത്. കുട്ടികളെ വിവിധ സംഘങ്ങളായി തിരിച്ചു ഒരു വീഡിയോ പ്രസേന്റ്റേഷന്‍ സഹായത്തോടുകൂടിയായിരുന്നു പരിശീലനം.പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ക്ക് പകരം പേപ്പര്‍ ബാഗു കള്‍ ഉപയോഗിക്കുന്നതില്‍ പൊതുസമൂഹത്തെ ബോധ്യ പ്പെടുത്തു ക എന്നുള്ളതാണ് പ്രവര്‍ത്തന പരിപാടിയുടെ ലക്ഷ്യം . വീടുകളില്‍ നേരിട്ട് എത്തി കുട്ടികള്‍ പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണവും പേപ്പര്‍ ബാഗ് വിതരണവും നടത്തി.പേപ്പര്‍ ബാഗ് വിതരണോദ്ഘാ ടനം വാര്‍ഡ് മെമ്പര്‍ സുനിത കുന്നുമ്മല്‍ നിര്‍വഹിച്ചു. ഹെഡ്മാസ്സ് റ്റര്‍ അബ്ദുള്‍ റഷീദ് ചതുരാല, അധ്യാപകരായ എ.സി.ലക്ഷ്മി, വി.പ്രദീപ് കുമാര്‍ , സ്‌കൗട്ട് ഗൈഡ് ക്യാപ്റ്റന്‍മാര്‍ വിസി. ഷൗക്ക ത്തലി, ഇ.വി.സുനിത എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!