തച്ചനാട്ടുകര: നാടും നഗരവും പുതുവര്‍ഷാഘോഷത്തിമിര്‍പ്പില മര്‍ന്നപ്പോള്‍ ട്രോമാ കെയര്‍ നാട്ടുകല്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ നാട്ടുകല്‍ പാറപ്പുറം റോയല്‍ ചാലഞ്ചേഴ്‌സ് ക്ലബുമായി സഹകരിച്ച് പുതു വര്‍ഷപ്പുലരിയില്‍ റോഡപകട ബോധവല്‍ക്കരണത്തിലാ യിരുന്നു. രാത്രി വന്ന ദീര്‍ഘ ദൂര വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ചായയും ബിസ്‌ക്കറ്റും നല്‍കി ഇവര്‍ യാത്രയാക്കി. നാട്ടുകല്‍ എസ്.ഐ ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. രാത്രി 12 മണിയോടെ മണ്ണാര്‍ക്കാട് സി.ഐ സജീവ് പിന്തുണയുമായെത്തിയത് പ്രവര്‍ത്ത കര്‍ക്ക് ആവേശം പകര്‍ന്നു. മണ്ണാര്‍ക്കാട് നാട്ടുകല്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.വാര്‍ഡ് മെമ്പര്‍ ബഷീര്‍ പിലാത്തറക്കല്‍, നാട്ടൊരുമ നാട്ടുകല്‍ സെക്രട്ടറി ഹസൈനാര്‍ മാസ്റ്റര്‍ ട്രോമാ കെയര്‍ കോ ഓഡിനേറ്റര്‍ അഷ്‌റഫ് മാളിക്കുന്ന്, ക്ലബ് പ്രസിഡണ്ട് അസറുദ്ദീന്‍, ട്രോമാ കെയര്‍ വളണ്ടിയര്‍മാരായ ഉമ്മര്‍ ചോലശ്ശേരി, നൗഫല്‍, റിയാസ്, ഷരീഫ്, ഇര്‍ഷാദ്, ഹംസ, ഇക്ബാല്‍ ,ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!