പാലക്കാട് : മലമ്പുഴ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഡി.ടി. പി.സി, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ശുചി ത്വ മിഷന്‍, കൃഷി വകുപ്പ്, ഫിഷറീസ്, വനം വകുപ്പ് എന്നിവ സം യുക്തമായാണ് പ്ലാസ്റ്റിക് നിരോധന പ്രവര്‍ത്തനങ്ങള്‍ നടത്തി വരു ന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിനും മലമ്പുഴ ഉദ്യാന ത്തിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും വേണ്ട സംവിധാനങ്ങള്‍ ഐ ആര്‍ ടി സി യുടെ സഹായത്തോടു കൂടി നടപ്പിലാക്കുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡി നേറ്റര്‍ വൈ.കല്യാണ കൃഷ്ണന്‍ അറിയിച്ചു.ജില്ലയിലെ പൊതു പരി പാടികള്‍ ഹരിതചട്ടം പാലിച്ച് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, സാമൂഹ്യ പ്രവര്‍ത്ത കര്‍ തുടങ്ങിയവരുടെ യോഗം സംഘടിപ്പിച്ചിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സഹായ ത്തോടെ പ്ലാസ്റ്റിക് വസ്തുക്കളുടെ സ്റ്റോക്ക് പരിശോധന നടത്തി വരു ന്നുണ്ട്.ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളില്‍ 52 എണ്ണത്തിലും നില വില്‍ പ്രവര്‍ത്തനക്ഷമമായ എം സി എഫ് ഉണ്ട്. 30 ഗ്രാമപഞ്ചായത്തു കളില്‍ താല്‍ക്കാലിക എം സി എഫ് കളും നിലവിലുണ്ട്. ജില്ലയിലെ എല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഹരിത നിയമ സദസ്സ് എന്ന ബഹുജന വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതു വഴി 48000 റിസോഴ്സ് പേഴ്സണ്‍ മാര്‍ക്ക് ഹരിത കേരളം മിഷന്‍ നേരിട്ട് പരിശീലനം നല്‍കി. ഇവരുടെ സഹകരണത്തോടെ ബഹുജന വിദ്യാഭ്യാസ പരിപാടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നിയമപരമായി ഇടപെടലുകള്‍ വഴി ഗ്രാമപഞ്ചായത്തുകളില്‍ 56 കേസുകളും നഗരസഭകളില്‍ 116 കേസുകളും എടുക്കുകയും പിഴ ചുമത്തുകയും ചെയ്തതായി ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി വരികയാണ്. പ്ലാസ്റ്റിക് നിരോധനം നിലവില്‍ വരുന്നതോടെ ബദല്‍ ഉത്പ്പന്നങ്ങളുടെ ആവശ്യകത മുന്നില്‍ കണ്ട് കുടുംബശ്രീ വഴി പുതിയ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കും. പലിശ രഹിത വായ്പ എടുത്ത് നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങാനുള്ള പ്രവര്‍ത്തന ങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പുനരുപയോഗിക്കാവുന്ന സാധനങ്ങളുടെ ശേഖരണ-വിതരണ കേന്ദ്രങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ളില്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ എന്നിവ സംയുക്തമായി തുണിസഞ്ചികളും മറ്റു പ്രകൃ തി സൗഹൃദ വസ്തുക്കളും ഉത്പാദിപ്പിക്കുന്ന കുടുംബശ്രീ യൂണിറ്റു കളുടെയും സ്വകാര്യ സംരംഭകരുടെയും പ്രവര്‍ത്തനം മെച്ചപ്പെടു ത്താനും പുതിയ ഉത്പ്പന്നങ്ങള്‍ ആവശ്യാനുസരണം ഉത്പ്പാദിപ്പി ക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ചില ഉത്പ്പ ന്നങ്ങള്‍ വ്യാപകമായി ഉത്പാദിപ്പിക്കുന്നതിന് ഐആര്‍ടിസി പോലുള്ള സ്ഥാപനങ്ങളുടെ സഹായം തേടും. ജനുവരി ആദ്യ ആഴ്ചയില്‍ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശന മേളകള്‍ സംഘടിപ്പിക്കും.