മണ്ണാര്‍ക്കാട്: മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണ്ണയിക്കുന്ന ഇന്ത്യ യിലെ പൗരത്വ ഭേദഗതി നിയമം ലോക ചരിത്രത്തില്‍ കേട്ട് കേള്‍വി യില്ലാത്തതാണെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും മനുഷ്യാവകാശങ്ങളെയും വെല്ലുവിളിക്കുന്ന സി.എ.എ നിയമനിര്‍ മ്മാണം പിന്‍വലിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകണമെന്നും സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും സംയുക്ത മായി സംഘടിപ്പിച്ച സി.എ.എ വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയോടനുബന്ധിച്ച് സി.എ.എ വിരുദ്ധ സമരങ്ങളോട് ഐക്യപ്പെടുന്നതിന്റെ ഭാഗമായി ഒരുക്കിയ ഒപ്പു മരത്തിന്റെ ഉദ്ഘാടനം കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.കെ.സൈതാലി നിര്‍വ്വഹിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ടി.കെ.ജലീല്‍ അധ്യക്ഷനായിരുന്നു. സുരേഷ് മാസ്റ്റര്‍ , മണികണ്ഠന്‍, ജാസ് അലി,ഓട്ടോ തൊഴിലാളി പ്രതിനിധി കേശവന്‍, സ്റ്റാഫ് സെക്രട്ടറി ഡോ.കെ.പി.ഗിരീഷ്, ഐ ക്യു. എ. സി കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.എഹസീന, ഡോ. ടി.പി.ശിവദാസന്‍, പ്രൊഫ.യു.കെ.സരിത,പ്രൊഫ.പി.എം.സലാഹുദ്ദീന്‍, പ്രൊഫ. ഷിഹാബ് എ.എം, സൂപ്രണ്ട് അനിത.എം,ഡോ.ടി.സൈനുല്‍ ആബിദ്, പ്രൊഫ. നെബില ഹാനീഫ്, പ്രൊഫ.സി.പി.സൈനുദ്ദീന്‍ , പ്രഫ. പി.മുഹമ്മദലി, പ്രൊഫ.മുഷ്ത്താഖ്,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അജ്മല്‍ മുഹമ്മദ്, മുഹമ്മദലി.കെ , വിദ്യാര്‍ത്ഥി പ്രതിനിധി അഖില്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ പ്രൊഫ. അബ്ദുല്‍ മുനീര്‍ വി.എ സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ഷാജിദ് വളാഞ്ചേരി നന്ദിയും പറഞ്ഞു.