കുമരംപുത്തൂര്‍ : കുടിവെള്ളത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കുമായി കുന്തിപ്പുഴയിലെ പോത്തോഴിക്കാവ് ഭാഗത്ത് നിര്‍മിച്ച തടയണയിലെ മണ്ണുംമണലും നീക്കം ചെയ്യാന്‍ കുമ രംപുത്തൂര്‍ പഞ്ചായത്ത് നടപടികള്‍ തുടങ്ങി. തടയണ പരിപാലനവുമായി ബന്ധപ്പെട്ട് പോര്‍ക്കൊരിക്കല്‍ ഭഗവതിക്ഷേത്രം സംരക്ഷണസമിതിയും പ്രദേശവാസികളും നല്‍ കിയ നിവേദനം ഭരണസമിതിയുടെ അജണ്ടയില്‍ പ്രത്യേകം ചര്‍ച്ച ചെയ്താണ് നടപടി യ്ക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്തി ന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് അധികൃതരും ഇറിഗേഷന്‍ വിഭാഗവും സംയു ക്തമായി സ്ഥലപരിശോധന നടത്തി. തടയണയുടെ നിലവിലുള്ള സ്ഥിതി വിലയി രുത്തി.
മുന്‍കാലങ്ങളില്‍ തടയണയില്‍ അടിഞ്ഞുകൂടിയ മണ്ണും മണലും പോത്തോഴിക്കാവിന് മുന്‍വശമുള്ള പുഴപുറമ്പോക്കിലാണ് നിക്ഷേപിച്ചിരുന്നത്. എന്നാല്‍ ഈപ്രദേശങ്ങളെ ല്ലാം അന്യാധീനപ്പെട്ടതായി പരിശോധനയില്‍ ബോധ്യപ്പെട്ടെന്ന് അധികൃതര്‍ അറി യിച്ചു. അന്യാധീനപ്പെട്ട പുഴ പുറമ്പോക്ക് തിരിച്ചുപിടിക്കാന്‍ സര്‍വേ നടത്താനും ധാര ണയായി. റിസര്‍വോയറിലെ മണ്ണും മണലും നീക്കം ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കി പഞ്ചായത്തിന് നല്‍കും. നീക്കംചെയ്യുന്ന മണ്ണ് എവിടെതള്ളണമെന്നതിനും പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കും. കൂടാതെ, റിസര്‍ വോയറിനോടു ചേര്‍ന്നുള്ള പുഴയുടെ ഇരുവശവും മൈനര്‍ ഇറിഗേഷന്റെ ഫണ്ട് ഉപ യോഗിച്ച് സംരക്ഷഭിത്തി കെട്ടുന്നതിനും നടപടികള്‍ സ്വീകരിക്കും. ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശം സംരക്ഷണഭിത്തി കെട്ടുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കു മെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
മെട്രോമാന്‍ ഇ.ശ്രീധരന്‍ തയ്യാറാക്കി നല്‍കിയ എസ്റ്റിമേറ്റും ക്ഷേത്രം ഭാരവാഹികള്‍ പ്രസിഡന്റിന് കൈമാറി. അമൃത് പദ്ധതിയിലുള്‍പ്പെടുത്തി ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ശ്രമം നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു. വൈസ് പ്രസിഡന്റ് റസീന വറോടന്‍, സ്ഥിരംസമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, ഇന്ദിര മഠത്തുംപു ള്ളി, നൗഫല്‍ തങ്ങള്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലക്ഷ്മിക്കുട്ടി, വിജയലക്ഷ്മി, ഷമീര്‍ തെക്കേക്കര, പഞ്ചായത്ത് സെക്രട്ടറി, എല്‍.എസ്.ജി.ഡി. എന്‍ജിനീയറിങ് വിഭാഗം, മൈനര്‍ ഇറിഗേഷന്‍ വിഭാഗം, തൊഴിലുറപ്പ് വിഭാഗത്തിലെ എന്‍ജിനീയറിങ് ഉദ്യോ ഗസ്ഥര്‍,ഓവര്‍സിയര്‍മാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.