മണ്ണാര്‍ക്കാട്:’നിര്‍ഭയ നാട് നിരാക്ഷേപ വിദ്യാഭ്യാസം’ എന്ന പ്രമേ യത്തില്‍ കെ.എസ്.ടി.യു ദ്വിദിന ഉപജില്ലാ സമ്മേളനത്തിന് മണ്ണാര്‍ ക്കാട് ജി.എം. യു.പി സ്‌കൂളില്‍ തുടക്കമായി.ഉപജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഷീദ് ചതുരാല പതാക ഉയര്‍ത്തി.തുടര്‍ന്ന് പ്രതിനിധി സമ്മേളനം എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കരീം പടുകുണ്ടില്‍, ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, സെക്രട്ടറി സിദ്ദീഖ് പാറോക്കോട്,കെ.ടി.അബ്ദുല്‍ജലീല്‍, കെ.പി.എ.സലീം, കെ.അബൂബക്കര്‍,സി.പി.ഷിഹാബുദ്ദീന്‍,ഹുസൈന്‍ കോളശ്ശേരി, സി.എച്ച്.സുല്‍ഫിക്കറലി,പി.അന്‍വര്‍ സാദത്ത്, സലീംനാലകത്ത്, കെ.എ.മനാഫ്,കെ.ടി.യൂസഫ്,ടി.കെ.ഹനീഫ,പി.പി.ഹംസ,എന്‍.സുബൈര്‍,പി.നാസര്‍,കെ.ടി.ഹാരിസ്,കെ.ജി.മണികണ്ഠന്‍,ടി.പി.സലീം,കെ.യൂനുസ് സലീം എന്നിവര്‍ സംസാരിച്ചു. .നാളെ രാവിലെ 10 ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍. ഷംസുദ്ദീന്‍ എം.എല്‍. എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ‘വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാന ങ്ങള്‍ ‘ എന്ന വിഷയത്തില്‍ ഫാറൂഖ് കോളജ് അസി.പ്രൊഫ.ജൗഹര്‍ മുനവ്വിര്‍ പ്രഭാഷണം നടത്തും.11.30 ന് വിദ്യാഭ്യാസ സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്യും. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ് പ്രമേയ പ്രഭാഷണവും മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം മാസ്റ്റര്‍ പ്രതിഭകളെ ആദരിക്കലും നിര്‍വ്വഹിക്കും.2 മണിക്ക് യാത്രയയപ്പ് സമ്മേളനം കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി സിദ്ദീഖ് പാറോക്കോട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൗണ്‍സില്‍ മീറ്റ് കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എം.അലി ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറര്‍ നാസര്‍ കൊപ്പം തെരഞ്ഞെടുപ്പ് നിയന്ത്രിക്കും.