അലനല്ലൂര്‍ : ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം അലനല്ലൂര്‍ പഞ്ചായത്ത് എഫ്.എസ്.ഇ.ടി.ഒ. സായാഹ്ന ധര്‍ണ നടത്തി.പി.എഫ്.ആര്‍.ഡി.എ. നിയമം പിന്‍വലി ക്കണമെന്നും കരാര്‍ കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിച്ച് യുവാക്കള്‍ക്ക് സ്ഥിരം നിയമനം നല്‍കണമെന്നും കേന്ദ്രസര്‍ക്കാ രിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നും വിശദീകരിച്ചു കൊണ്ട് മണ്ണാര്‍ക്കാട് സബ്ജില്ലാ കെ. എസ്. ടി. എ. ട്രഷറര്‍ കെ. കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ പഞ്ചായത്ത് എഫ്.എസ്. ഇ.ടി.ഒ. കണ്‍വീനര്‍ രാജകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യൂസഫ് പുല്ലിക്കുന്നന്‍, റഷീദ് ചേലോക്കോടന്‍ എന്നിവര്‍ സംസാരിച്ചു.