മണ്ണാര്‍ക്കാട് :പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് റീജ്യണല്‍ കമ്മിറ്റി ആശുപത്രിപ്പടിയില്‍ പ്രതിഷേധാഗ്നിയും നിശാധര്ണ്ണയും നടത്തി. സാഹിത്യകാരന് കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. എഐസിസി റിസര്‍ച്ച് വിഭാഗം കേരള സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ പി സരിന് മുഖ്യ പ്രഭാഷണം നടത്തി. വിവി ഷൗക്കത്തലി ,പി.ആര്.സുരേഷ്,അനീഷ് കലാമണ്ഡലം,നൗഫല്‍ തങ്ങള്‍, കുരിക്കള്‍ സെയ്ത്,നൗഷാദ് ചേലംഞ്ചിരി,മുരളീധരന്,പൂതാനി നസീര്‍ ബാബു എന്നിവര്‍ സംസാരിച്ചു.