മണ്ണാര്‍ക്കാട് : പൗരത്വ നിയമം ഭേദഗതി പിന്‍വലിക്കണമെന്നാവശ്യ പ്പെട്ട് മണ്ണാര്‍ക്കാട് താലൂക്ക് ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണ മഹാറാലി സംഘടിപ്പി ക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകീട്ട് നാല് മണിക്ക് കുന്തിപ്പുഴയില്‍ നിന്നാരംഭിക്കുന്ന റാലി നെല്ലിപ്പുഴയില്‍ സമാപിക്കും.താലൂക്കിലെ വിവിധ മതവിശ്വാ സികള്‍,മഹല്ല് കമ്മിറ്റികള്‍,സാംസ്‌കാരിക കൂട്ടായ്മകള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍,വ്യാപാരി സമൂഹം എന്നിവരുടെ നേതൃത്വ ത്തിലാണ് റാലി.ഇന്ത്യാ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തിനും പൈതൃകത്തിനും ഭരണഘടന മൂല്ല്യങ്ങള്‍ക്കും വിരുദ്ധമായ രീതിയിലാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലിമെന്റിന്റെ ഇരുസഭകളിലും നിയമനിര്‍മാണങ്ങള്‍ ഏകപക്ഷീയമായി നടപ്പിലാക്കി കൊണ്ടിരി ക്കുന്നതെന്ന് ഭരണഘടന സംരക്ഷണ സമിതി ഭാരവാഹികള്‍ ചൂണ്ടി ക്കാട്ടി. രാജ്യത്തെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭരണഘടന യ്ക്ക് വിരുദ്ധമാകും വിധത്തില്‍ വര്‍ഗീയവും മതപരവുമായുള്ള വിവേചനമുണ്ടാക്കി കലാപങ്ങളും അസ്ഥിരതയും ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആസൂത്രിതമായ നീക്കം നടത്തുകയാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം ആളിപ്പടരുന്ന പ്രക്ഷോഭ ങ്ങള്‍ക്ക് പിന്തുണ നല്‍കുക,ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്ല്യ ങ്ങളും ഭരണഘടനയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താലൂക്ക് പരിധിയില്‍ വിവിധ സംഘടന ഭാരവാഹികളുടെ നേതൃ ത്വത്തില്‍ മണ്ണാര്‍ക്കാട് രൂപീകരിച്ചതാണ് താലൂക്ക് ഭരണഘടന സംരക്ഷണ സമിതിയെന്നും ഭാരവാഹികള്‍ അറിയിച്ചു.