പാലക്കാട് : വെറുമൊരു ഉപഭോക്താവ് അല്ല മറിച്ച് എന്താണ് വേണ്ടതെന്ന് മനസിലാക്കി അത് മാത്രം തിരഞ്ഞെടുക്കാന്‍ കഴിവുള്ള ഉപഭോക്താവ് ആയി ഒരോരുത്തരും മാറണ മെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് വി. വിനയ്മേനോന്‍ പറ ഞ്ഞു. പാലക്കാട് ജില്ലാ സപ്ലൈ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ഉപഭോക്തൃ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഭോക്താവ് ഉള്‍ പ്പെടുന്ന പ്രക്രിയയാണ് കണ്‍സ്യൂമറിസം. ഒരു ഉത്പാദകന്‍ ഒരു തവണയെങ്കിലും ഉപഭോ ക്താവ് ആകും. പരിണാമം ആണ് സുസ്ഥിരമായ മാറ്റത്തിന്റെ അടിസ്ഥാനം. എപ്പോഴും നിലനില്‍ക്കുന്ന മാറ്റങ്ങളാണ് സമൂഹത്തിന് ആവശ്യം. എല്ലാ മനുഷ്യര്‍ക്കും നല്ല രീതി യില്‍ ജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള നീതിയുക്തമായ മാറ്റമാണ് ഉണ്ടാവേണ്ടതെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗത്ത് ഇന്ത്യ ഓയിസ്‌ക യൂത്ത് ഫോറം ഡയറക്ടര്‍ ഡോ.എന്‍ ശുദ്ധോദനന്‍ ഉപഭോക്തൃ ദിന പ്രമേയമായ സുസ്ഥിര ജീവിശൈലിയിലേക്കുള്ള മാറ്റം എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. ഒരോരുത്തരും അവര്‍ക്ക് വേണ്ട സാധനങ്ങളും സേവനങ്ങളും തിര ഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്നും അവ ഭാവിതലമുറയേയും പ്രകൃതിയേ യും സംരക്ഷിക്കുന്ന തരത്തിലുള്ള ഉള്ളവയായിരിക്കണം. മുന്‍പിലുള്ള നല്ല മാതൃകളെ നമ്മള്‍ അനുകരിക്കണമെന്നും ഒരിക്കലും പ്രകൃതിയേയും പ്രകൃതി വിഭവങ്ങളെയും മലിനമാക്കരുതെന്നും ഭാവിതലമുറയ്ക്ക് വേണ്ടി അവയെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് തൃപ്തി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എ.എസ് ബീന അധ്യക്ഷയായി. പരിപാടിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ ഷൈലജ, ഉപഭോ ക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗങ്ങളായ എ. വിദ്യ, കെ.എന്‍ കൃഷ്ണന്‍കുട്ടി, ഉപ ഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്റ് ടി.കെ ജയകുമാര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ സി. പത്മിനി, പി. അംബിക, മറ്റ് വകുപ്പ് ഉദ്യോഗ സ്ഥര്‍, എസ്.എസ് സ്‌കൂള്‍ ഓഫ് നേഴ്സിങ്, എലവഞ്ചേരി വി.കെ കൃഷ്ണന്‍ എഴുത്തച്ഛന്‍ ലോ കോളേജ്, നെഹ്റു അക്കാദമി ഓഫ് ലോ എന്നിവിടങ്ങളിലെ വിദ്യര്‍ത്ഥികള്‍, എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.
