ഷോളയൂര്‍: പോഷകാഹാരത്തിന്റെ പ്രാധാന്യവും തെറ്റായ ആരോഗ്യശീലങ്ങള്‍ സൃഷ്ടി ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെയും കുറിച്ച് സംസ്ഥാന പോഷകാഹാര കാര്യാലയും ഷോ ളയൂര്‍ കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി നടത്തിയ ഏകദിന സെമിനാര്‍ ശ്രദ്ധേ യമായി. ഗോത്രവിഭാഗത്തിന്റെ തനത് ധാന്യവിളകളുടെയും പോഷകഹാര പാചകത്തി ന്റെയും പ്രദര്‍ശനവും സൗജന്യപോഷകാഹാര കിറ്റ് വിതരണവും നടന്നു.ഷോളയൂര്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്. സനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജു പെട്ടിക്കല്‍ അധ്യക്ഷനായി. ഷോളയൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ് കാളിസ്വാമി തനത് ഭാഷയില്‍ വിഷയാവതരണം നടത്തി. മെഡിക്കല്‍ ഓഫിസര്‍ ഡോ.ബിനോയ് ബാബു ഗര്‍ഭകാല പരിചരണം എന്ന വിഷയത്തി ല്‍ ക്ലാസെടുത്തു. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സുജ, അഗളി സാമൂഹ്യാരോഗ്യ കേന്ദ്രം ന്യൂട്രിഷ്യനിസ്റ്റുമാരായ വി.മുര്‍ഷിദ്, ശുഭാദേവി, ന്യൂട്രീഷ്യന്‍ കാര്യാലയം ഹെ ല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.എസ് സൂരജ്, ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എന്‍. എസ് ഷേര്‍ലി തുടങ്ങിയവര്‍ സംസാരിച്ചു. ഷോളയൂര്‍ പ്രദേശത്തെ മുപ്പത് ഉന്നതികളില്‍ നിന്നും നൂറോളം പേര്‍ പങ്കെടുത്തു.
