അലനല്ലൂര്‍ : സമൂഹത്തില്‍ തിന്‍മയുടെ വ്യാപനത്തിനും അരാജകത്വത്തിനുമെതിരെ ജാഗ്രതപാലിക്കണമെന്നും വര്‍ഗീയപരാമര്‍ശങ്ങളിയുടെയും മറ്റും വിദ്വേഷവും വെറു പ്പും പരത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സമൂഹം ഒന്നിച്ച് മുന്നേറണമെന്നും കെ.എന്‍. എം. എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തദ്കിറ റമദാന്‍ വിജ്ഞാ നവേദി അഭിപ്രായപ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ വരുത്തിയ പരിവര്‍ത്തനം എന്ന വിഷയ ത്തില്‍ മുഹമ്മദലി മിശ്കാത്തിയും സ്വര്‍ഗവും നരകവും എന്ന വിഷയത്തില്‍ വേങ്ങര മനാറുല്‍ ഹുദ കോളജ് പ്രിന്‍സിപ്പല്‍ നസീറുദ്ധീന്‍ റഹ്മാനിയും പ്രഭാഷണം നടത്തി.
എടത്തനാട്ടുകര ദാറുല്‍ ഫുര്‍ഖാന്‍ ഹിഫ്‌ള് കോളജില്‍ നിന്നും ഹാഫിള് ബിരുദം നേടി യ അണയംകോട് മഹല്ലിലെ വിദ്യാര്‍ഥികളായ പാറോക്കോട്ട് പുത്തന്‍കളയന്‍ അബ്ദു സലാമിന്റെ മകന്‍ ഹാഫിള് അയാന്‍ ഹംസ, മംഗലത്ത് അബ്ദുറസാഖിന്റെ മകന്‍ ഹാ ഫിള് ശിഫിന്‍ റോഷന്‍ എന്നിവര്‍ക്ക് കെ.എന്‍.എം. അണയംകോട് ശാഖ ഏര്‍പ്പെടു ത്തിയ അവാര്‍ഡ് മണ്ഡലം പ്രസിഡന്റ് കെ.നാസര്‍ സുല്ലമി, മണ്ഡലം സെക്രട്ടറി പി.പി സുബൈര്‍ മാസ്റ്റര്‍ എന്നിവര്‍ നല്‍കി. ജില്ലാ ജോയിന്റ് സെക്രട്ടറി കാപ്പില്‍ മൂസ ഹാജി അധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് സി.എച്ച് റഹ്മത്ത് മാസ്റ്റര്‍, ജോയിന്റ് സെക്രട്ടറിമാരായ സി.യൂസഫ് ഹാജി, കാപ്പില്‍ നാസര്‍, ഐ.എസ്.എം. ജില്ലാ വൈസ് പ്രസിഡന്റ് അക്ബറലി സ്വലാഹി, മണ്ഡലം ഖുര്‍ആന്‍ വെളിച്ചം കണ്‍വീനര്‍ അബ്ദുറൗഫ് സ്വലാഹി എന്നിവര്‍ സംസാരിച്ചു.
ഐ.എസ്.എം. സംസ്ഥാന കമ്മിറ്റിയുടെ വൈറ്റ് ഷര്‍ട്ട് പീസ് ചലഞ്ച് ഓണ്‍ലൈന്‍, ഓഫ് ലൈന്‍ കൗണ്ടറിന് ജില്ലാ സെക്രട്ടറി വി.സി ഷൗക്കത്തലി മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് പാറക്കല്‍ ഷൗക്കത്ത് എന്നിവര്‍ നേതൃത്വം നല്‍കി. 23ന് ഞായറാഴ്ച കോട്ടപ്പള്ള സന ഓ ഡിറ്റോറിയത്തില്‍ നടക്കുന്ന വിജ്ഞാനവേദിയില്‍ ശിഥിലമാകരുത് കുടുംബ സംവി ധാനങ്ങള്‍ എന്ന വിഷയത്തില്‍ ജൗഹര്‍ അയനിക്കോടും, പ്രാര്‍ത്ഥന പ്രവാചകന്‍മാരുടെ മാതൃക എന്നവിഷയത്തില്‍ കെ.നാസര്‍ സുല്ലമിയും പ്രഭാഷണം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
