മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഫൊറോന കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം അതിമാരകമായ ലഹരി വസ്തുക്കളുടെ ഉപ യോഗത്തിനെതിരെ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. മണ്ണാര്‍ക്കാട് കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ.ലിവിന്‍ ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡണ്ട് ബിജു മലയില്‍ ഭാരവാഹികള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പ്രൊഫഷണ ല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഡ്മിഷന്‍ സമയ ത്ത് ഡാസ്റ്റ് ടെസ്റ്റ് (ഡ്രഗ് അബ്ബ്യൂസ് സ്‌ക്രീനിംഗ്) നിര്‍ബന്ധമാക്കണമെന്ന് യോഗം ആവശ്യ പ്പെട്ടു. രൂപതാ, ഫൊറോന നേതാക്കളായ ഷിബു കാട്രുകൂടിയില്‍, എലിസബത്ത് മുസ്സോ ളിനി , ബേബി മാവറയില്‍, ആന്‍സ് ബാബു, എന്നിവര്‍ സംസാരിച്ചു. മണ്ണാര്‍ക്കാട് ഫൊ റോനയുടെ കീഴിലുള്ള കുമരംപുത്തൂര്‍, പെരിമ്പടാരി, കോട്ടപ്പുറം, കണ്ടമംഗലം, പുറ്റാ നിക്കാട്, തിരുവിഴാംകുന്ന്, എടത്തനാട്ടുകര ,പുല്ലിശ്ശേരി, കൈതച്ചിറ, അലനല്ലൂര്‍ എന്നീ പള്ളികളില്‍ രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം യൂണിറ്റ് ഡയറക്ടര്‍മാര്‍ ലഹരി വിരുദ്ധ സന്ദേശം നല്കി. യൂണിറ്റ് പ്രസിഡന്റുമാര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എല്ലാവര്‍ ക്കും ചൊല്ലി കൊടുത്തു. കത്തോലിക്കാ യൂണിറ്റ്, ഫൊറോന, രൂപതാ ഭാരവാഹികള്‍ നേതൃത്വം നല്കി.
