തച്ചമ്പാറ: നിരോധിത ലഹരി വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കര ണക്ലാസ്സും, ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പനക്കാ രെയും അത് ഉപയോഗിക്കുന്നവരെയും കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരുക എന്ന ഉദ്ദേശത്തോടെ പ്രദേശത്തെ ആളുകള്‍ ചേര്‍ന്ന് ഉണ്ടാക്കിയ കൂട്ടായ്മയാണ് ‘തച്ചമ്പാറ നിരോധിത ലഹരി വിരുദ്ധ കുട്ടായ്മ’. തച്ചമ്പാറ പഞ്ചായത്ത്, ജനകീയ സമിതി എന്നിവ സംയുക്തമായി പഞ്ചായത്തില്‍ നിന്നും ആരംഭിച്ച റാലി താഴെ തച്ചമ്പാറയില്‍ സമാപിച്ചു. കെ.ശാന്തകുമാരി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.നൗഷാദ് ബാബു അധ്യക്ഷനായി. ഡോ.കെ.എ കമ്മാപ്പ മുഖ്യ അതിഥിയായി. പ്രദേശ ത്തെ വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍, വിവിധ സംഘടനകള്‍,സ്‌കൂള്‍ അധ്യാപകര്‍, കു ടുംബശ്രീ,അംഗനവാടി,തൊഴിലുറപ്പ് അംഗങ്ങള്‍,ആരോഗ്യ പ്രവര്‍ത്തകര്‍,വാര്‍ഡ് അംഗ ങ്ങള്‍, മത നേതാക്കന്മാര്‍ ,വിദ്യാര്‍ത്ഥികള്‍, പ്രദേശവാസികള്‍ എന്നിവരെ പങ്കെടുപ്പിച്ചാ ണ് ക്ലാസുകള്‍ നടന്നത്. തച്ചമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.ശാരദ പുന്ന ക്കല്ലടി, എം.അബൂബക്കര്‍, ഒ.നാരായണന്‍കുട്ടി, കെ. കെ.രാജന്‍, കെ.ഹരിദാസന്‍, റിയാസ് തച്ചമ്പാറ, കുഞ്ഞുമുഹമ്മദ്, സന്തോഷ് പാലക്കയം, പി.എം.സഫീര്‍, സി.പി. അഷ്‌കര്‍ എന്നിവര്‍ സംസാരിച്ചു. ഇഫ്താര്‍ മീറ്റും ഉണ്ടായി.
