മണ്ണാര്‍ക്കാട്: യുവാക്കള്‍ക്കിടയില്‍ ലഹരിയടക്കമുള്ള സാമൂഹ്യ വിപത്തുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ചെറിയ പ്രായം മുതല്‍ക്കേ കൃത്യമായ ധാര്‍മിക വിദ്യാഭ്യാസം നല്‍കലാണ് ആത്യന്തിക പരിഹാരമെന്ന് വിസ്ഡം സ്റ്റുഡന്റ്‌സ് പാലക്കാട് ജില്ലാ ഇഫ്താര്‍ സംഗമം അഭിപ്രായപ്പെട്ടു.
മതം മുന്നോട്ടുവയ്ക്കുന്ന ധാര്‍മിക ചിന്തകളാണ് പുതുതലമുറയെ ആഴത്തില്‍ പഠിപ്പി ക്കേണ്ടത്. ക്യാമ്പസുകളില്‍ പിടിക്കപ്പെടുന്ന ലഹരി കേസുകളില്‍ പരസ്പരം പഴിചാരാ തെ പരിഹാരങ്ങളിലേക്ക് ചേര്‍ന്ന് നില്‍ക്കുവാനുള്ള ശ്രമങ്ങളാണ് രാഷ്ട്രീയ സംഘട നകളില്‍ നിന്നും ഉണ്ടാവേണ്ടത് എന്നും സംഗമം കൂട്ടിച്ചേര്‍ത്തു.2025 മെയ് 11ന് പെരിന്ത ല്‍മണ്ണ വെച്ച് നടക്കാനിരിക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്.
സംഗമം വിസ്ഡം ജില്ലാ പ്രസിഡന്റ് പി.ഹംസക്കുട്ടി സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡന്റ് അഷ്റഫ് അല്‍ ഹികമി അധ്യക്ഷത വഹിച്ചു. മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഉണ്ണീന്‍ ബാപ്പു മാസ്റ്റര്‍, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, ഷഫീഖ് സ്വലാഹി, എന്‍.എം ഇര്‍ഷാദ് അസ്ലം, അബ്ദുല്‍ മാജിദ് മണ്ണാര്‍ക്കാട്, ഷാഫി അല്‍ ഹികമി ഒറ്റപ്പാലം, ടി.കെ ഷഹീര്‍ അല്‍ ഹികമി, സാജിദ് പുതുനഗരം, നൂറുല്‍ അമീന്‍ പാലക്കാട്, അബ്ദുല്‍ ജലീല്‍ അല്‍ ഹികമി, മന്‍ഷൂഖ് അസ്ഹരി, ബിന്‍ഷാദ് എടത്തനാട്ടുകര, സഫീര്‍ അരിയൂര്‍, അബീദ് തച്ചമ്പാറ, ജസീം ഒലവക്കോട്, അല്‍ അമീന്‍ പാലക്കാട്, ഷാരിഖ് ഒറ്റപ്പാലം, ജാഷിര്‍ ആലത്തൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.എടത്തനാട്ടുകര, അലനല്ലൂര്‍, മണ്ണാര്‍ക്കാട്, തച്ചമ്പാറ, ഒറ്റപ്പാലം, പട്ടാമ്പി, ഒലവക്കോട്, പാലക്കാട്, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.
