മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാടും അട്ടപ്പാടിയിലും വൈദ്യുതിവിതരണം സുഗമമാക്കാന്‍ 220 കെ.വി. സബ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേ ഷന്‍ (എ.ഐ.ടി.യു.സി) മണ്ണാര്‍ക്കാട് ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. വൈദ്യുതി വിതരണശൃംഖല ആധുനിക രീതിയില്‍ നവീകരിക്കുക, കുമരംപുത്തൂരില്‍ 33 കെ.വി. സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുക, ജീവനക്കാരുടേതല്ലാത്ത കുറ്റത്തിന് നേരിടേണ്ടി വന്ന നട പടികള്‍ ഒഴിവാക്കുക, പുതിയ നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും നടപടിയെ ടുക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സി.പി.ഐ. മണ്ഡലം കമ്മിറ്റി ഓഫിസില്‍ നടന്ന സമ്മേളനം ഫെഡറേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം എം.സി.ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ പ്രസിഡന്റ് ടി.ശിവകുമാര്‍ അധ്യക്ഷനാ യി. സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കുള്ള യാത്രയയപ്പ് യോഗം കെ.എസ്.ഇ.ബി. ഓ ഫിസേഴ്‌സ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ആര്‍.ദിനേശ് കുമാറും ഉദ്ഘാടനം ചെയ്തു. മണി കുളങ്ങര, പി.ശ്രീകുമാര്‍, പി.മോഹന്‍ദാസ്, പി.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: ശിവകുമാര്‍ (പ്രസി.), എം.മുരുകേശന്‍ (വൈ. പ്രസി.), വി. മുഹമ്മദ് ബഷീര്‍ (സെക്ര.), എന്‍. മോഹനന്‍ (ജോ. സെക്ര.), എ. പ്രകാശന്‍ (ഖജാ.) എന്നിവരുള്‍പ്പെടെ ഒമ്പതംഗ കമ്മിറ്റി ഭാരവാഹികളേയും തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനം അടുത്തമാസം 19 മുതല്‍ 21 വരെ ആലപ്പുഴയില്‍ നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!