പെരുവെമ്പ് : കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികളുടെ വാക്സിനേഷന് മുറിയില്‍ അണലി ചുരുണ്ട് കിടക്കുന്നതായി കണ്ടെത്തി. തറയുടെ ഒരുഭാഗത്താണ് പാമ്പിനെ കണ്ടത്. മതിയായ സുരക്ഷിതത്വമില്ലാത്തതാണ് പെരുവെമ്പ് കുടുംബാരോഗ്യ കേന്ദ്ര ത്തിലെ കുട്ടികളുടെ വാക്സിനേഷന് മുറിയെന്ന് ആരോപണമുണ്ട്. ഈ മുറിയുടെ ജനാല പൊളിഞ്ഞു കിടക്കുകയാണ്. അതുകൊണ്ട് തന്നെ ഇഴജന്തുക്കള്‍ അകത്തുകയ റാനുള്ള സാധ്യത ഏറെയാണ്. സംഭവം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടു ത്തിയിട്ടുണ്ടെന്നും അറ്റകുറ്റപണി നടത്താനുള്ള നടപടി സ്വീകരിക്കുമെന്നും ആശു പത്രി അധികൃതര്‍ പറഞ്ഞു.
content copied from malayala manorama