പാലക്കാട് : ആയുര്‍വേദത്തിലൂടെ ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തു കയാണ് ലക്ഷ്യമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എട്ടാമത് ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം റോബി ന്‍സണ്‍ റോഡിലുള്ള ടോപ്പ് ഇന്‍ ടൗണ്‍ സൂര്യരശ്മി കണ്‍വന്‍ഷന്‍ സെന്ററില്‍ നിര്‍വഹി ച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യം അടയാളപ്പെടുത്തപ്പെട്ടതാണ്. ആയുര്‍വേദം പ്രചരിപ്പിക്കുകയും ഗുണനിലവാരമുള്ള ആയുര്‍വേദം എല്ലാവര്‍ക്കും ലഭ്യമാക്കുകയും ചെയ്യുക എന്ന പ്രതിജ്ഞ ഓരോരുത്തരും എടുക്കേണ്ടതുണ്ട്. ശാസ്ത്രീയ അടിത്തറക്കാ യി വിദഗ്ധരെ പങ്കെടുപ്പിച്ച് ആയുര്‍വേദത്തില്‍ സെമിനാര്‍ നടത്തി ഗവേഷണ നിരീക്ഷ ണങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കണ്ണൂരിലെ രാജ്യാന്തര ആയുര്‍വേദ കേന്ദ്രം ഗവേഷണ കേന്ദ്രമാണ്. ആയുര്‍വേദത്തിന്റെ വിലപ്പെട്ട രേഖകള്‍ സമാഹരിച്ച് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്ന സാഹചര്യത്തില്‍ ഏകാരോഗ്യം എ ന്നത് പ്രധാനമാണ്. 14 ജില്ലകളിലും ആയുര്‍വേദത്തിനായി മികച്ച സൗകര്യങ്ങള്‍ സര്‍ ക്കാര്‍ ഒരുക്കുകയാണ്. കേരളത്തിന്റെ മികച്ച ഇടപെടലുകള്‍ കാരണം എന്‍.എ.എമ്മി ലൂടെ 117 കോടി രൂപയാണ് കേരളത്തിന് ലഭിച്ചത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയി ലധികമാണ്. ആയുഷ് പദ്ധതി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടപ്പാക്കാന്‍ ആ ലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. ആ യുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ടി.ഡി ശ്രീകുമാര്‍, ഡോ. ജയ വി. ദേവ്, ഡോ. ടി.കെ ഹൃദ്ദിക്ക്, ഡോ. പി.ആര്‍ സജി, ഡോ. കെ.പി റീത്ത, ഡോ. റോഷ്, ഡോ. ലീന സേതി എന്നിവര്‍ പങ്കെടുത്തു.