കുമരംപുത്തൂര്‍ : എ.യു.പി. സ്കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. നൂറിലധികം വിദ്യാര് ഥികള് വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ട് വന്ന വിവിധ വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ചെറുധാന്യങ്ങളും ചെറുധാന്യങ്ങളുണ്ടാക്കിയ വിഭവങ്ങളും പച്ചക്കറികള്‍ കൊണ്ടു ണ്ടാക്കിയ മധുരപലഹാരങ്ങളും ശ്രദ്ധേയമായി. സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് സി. മൊ യ്തീന്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക വി.ആര്.സുധ അധ്യക്ഷയായി. പി.ടി. എ. വൈസ് പ്രസിഡന്റ് ടി.എം.മുസ്തഫ, എം.പി.ടി.എ. അംഗങ്ങളായ സജ്നാ ബീവി, ടി. സുഹ്റ, അധ്യാപകരായ മനോജ്, മുഹമ്മദ് ഷാഫി, സുമ, വിജയരാജന്‍, രാജേശ്വരി, മഞ്ജുഷ വേണുഗോപാല്‍, സജ്ജാദ് എന്നിവര്‍ നേതൃത്വം നല്കി.