വിമര്‍ശിച്ച് ആരോഗ്യ മന്ത്രി, വാദപ്രതിവാദങ്ങളുമായി ഇടതുവലതു നേതാക്കള്‍
മണ്ണാര്‍ക്കാട് : സര്‍ക്കാര്‍ ഫണ്ട് കുടിശ്ശികയായതിനാല്‍ ആരോഗ്യകിരണം പദ്ധതിയിലെ സൗജന്യങ്ങള്‍ തുടരാന്‍ ബുദ്ധിമുട്ടുള്ളതായി കാണിച്ച് താലൂക്ക് ആശുപത്രി സൂപ്രണ്ട് എച്ച്.എം.സി ചെയര്‍മാന്‍ കൂടിയായ നഗരസഭാ ചെയര്‍മാന് നല്‍കിയ കത്ത് വിവാദമാ യി. ഇന്നലെ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ശ്രദ്ധയിലും കത്തും ഇതിനെ ആധാരമാക്കിയുളള ചെയര്‍മാന്റെ പ്രസ്താവനയും ശ്രദ്ധയില്‍പ്പെടുത്തി.
തുക ലഭ്യമാകുന്നത് വരെ പദ്ധതിയിലെ ഒ.പി.വിഭാഗക്കാര്‍ക്ക് നല്‍കുന്ന സൗജന്യമരു ന്നുകള്‍, ലാബ് ടെസ്റ്റുകള്‍, എക്സ്റേ, സ്‌കാനിങ് തുടങ്ങിയവ നിര്‍ത്തുവാന്‍ വേണ്ട നട പടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് ആശുപത്രി സൂപ്രണ്ട് കത്ത് നല്‍കിയ കാ ര്യം നഗരസഭാ ചെയര്‍മാന്‍ മാധ്യമങ്ങളെ അറിയിക്കുകയും പ്രതിസന്ധി പരിഹരിക്കാ ന്‍ സര്‍ക്കാര്‍ സമയബന്ധിതമായി തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ സാഹചര്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും സൂപ്രണ്ട് കത്ത് നല്‍കേണ്ടത് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കാണെന്ന് മന്ത്രി പ്രതികരി ച്ചു. എങ്ങനെയാണ് ഡി.എം.ഒ അറിയാതെ സൂപ്രണ്ട് കത്ത് നല്‍കുക. എന്തിനാണ് ജനങ്ങ ളെ തെറ്റിദ്ധരിക്കുന്നത്. ആശുപത്രി ആരോഗ്യവകുപ്പിന്റെ കീഴിലാണ്. സര്‍ക്കാരും ആ രോഗ്യവകുപ്പും അറിയാതെ ചികിത്സ സേവനങ്ങള്‍ തടസപ്പെടുത്താന്‍ പാടില്ലെന്ന് പറ ഞ്ഞ മന്ത്രി ഇത്തരത്തിലൊരു കത്ത് ലഭ്യമായിട്ടുണ്ടോയെന്ന് ഡി.എം.ഒയോട് ആരാഞ്ഞു. കത്ത് ലഭ്യമായിട്ടില്ലെന്നും പരിശോധിക്കാമെന്നും ഡി.എം.എ മറുപടി നല്‍കി.
മന്ത്രി മടങ്ങിയതിന് പിന്നാലെ ഇടതുവലത് നേതാക്കള്‍ പ്രതികരണങ്ങളുമായി രംഗ ത്തെത്തി. കത്തിനെ ആധാരമാക്കിയുള്ള നഗരസഭാ ചെയര്‍മാന്റെ പ്രസ്താവന ഒട്ടും ഉചിതമായില്ലന്നും പ്രതിസന്ധിയുണ്ടെങ്കില്‍ പരിഹരിക്കാനാണ് ഉത്തരവാദിത്തപെട്ട ജനപ്രതിനിധി ശ്രമിക്കേണ്ടതെന്നും ഇടതു നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനങ്ങളെ തെറ്റിദ്ധ രിപ്പിക്കുന്നതും ഭീതിയിലാക്കുന്നതുമായ സമീപനമാണ് ഉണ്ടായത്. ആശുപത്രിയിലെ ത്തിയ മന്ത്രി തന്നെ ചെയര്‍മാന് മറുപടി നല്‍കി കഴിഞ്ഞു. ഫണ്ട് ലഭ്യമാകുന്നതില്‍ കാലതാമസമൊക്കെ നേരിടാറുണ്ട്. ഇതെല്ലാം മറികടന്നാണ് മുന്നോട്ട് കൊണ്ട് പോയി ട്ടുള്ളത്. ആശുപത്രിയുടെ കാര്യത്തില്‍ ജനങ്ങള്‍ ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും നേതാ ക്കള്‍ ചൂണ്ടിക്കാട്ടി. ഇടതു കൗണ്‍സിലര്‍മാരായ ടി.ആര്‍.സെബാസ്റ്റിയന്‍, കെ.മന്‍സൂര്‍, നേതാക്കളായ ശ്രീരാജ് വെള്ളപ്പാടം, അജീഷ്, ദാസന്‍, സദഖത്തുള്ള പടലത്ത് എന്നിവര്‍ സംസാരിച്ചു.
വിവിധ ഇനങ്ങളിലുള്ള ഫണ്ട് കുടിശ്ശികയില്‍ സൂപ്രണ്ട് അറിയിച്ച ആശങ്കയാണ് നഗര സഭാ ചെയര്‍മാന്‍ ജനങ്ങളോട് പങ്കുവെച്ചതെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ വ്യക്തമാ ക്കി. ഫണ്ട് വേണമെന്നും സൗജന്യസേവനങ്ങള്‍ തടസപ്പെടുന്ന അവസ്ഥയിലാണെന്നു മാണ് കത്തിലുണ്ടായിരുന്നത്. കത്ത് ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കേണ്ടത് അധി കൃതരാണ്. ആശുപത്രിയുടെ കസ്റ്റോഡിയന്‍ എന്ന നിലയ്ക്ക് ചെയര്‍മാന് കത്ത് നല്‍കി യതില്‍ അപാകതയില്ല. ഇക്കാര്യത്തില്‍ സൂപ്രണ്ടിനെ ക്രൂശിക്കേണ്ടതില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.സ്ഥിരം സമിതി അധ്യക്ഷരായ കെ.ബാല കൃഷ്ണന്‍, ഷെഫീക്ക് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.