മണ്ണാര്‍ക്കാട്: നായ കടിയേറ്റ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ മണ്ണാര്‍ക്കാട് താലൂക്ക് ആ ശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് മുന്നൂറോളം പേര്‍.അതേ സമയം തെരുവുനാ യ്ക്കളുടേയും വളര്‍ത്തുനായ്ക്കളുടേയും ആക്രമണമേല്‍ക്കുന്നവരുടെ എണ്ണം വര്‍ധി ക്കുമ്പോഴും ആശുപത്രിയില്‍ ആന്റീ റാബിസ് സിറം ഇല്ലാത്തതിനാല്‍ മണ്ണാര്‍ക്കാട്ടു കാര്‍ക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടി വരികയാണ്. സ്‌കൂള്‍ തുറന്ന ജൂണ്‍ മാ സം മുതല്‍ ആഗസ്റ്റ് വരെ 298 പേര്‍ നായ കടിയേറ്റ് താലൂക്ക് ആശുപത്രിയിലെത്തിയെ ന്നാണ് കണക്ക്. ജൂണില്‍ 113, ജൂലായില്‍ 97, ആഗസ്റ്റില്‍ 88 പേര്‍ക്കുമാണ് നായയുടെ കടിയേറ്റത്.

മുറിവിന്റെ സ്വഭാവമനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക. പേവിഷ ബാധയ്‌ ക്കെതിരായ ആന്റി റാബിസ് വാക്‌സിന്‍ (ഇന്‍ട്രാ ഡെര്‍മിനല്‍ റാബിസ് വാക്‌സിന്‍) മാത്രമാണ് താലൂക്ക് ആശുപത്രിയില്‍ ലഭ്യമായിട്ടുള്ളത്. മാരകമായ മുറിവുകള്‍ക്ക് ആന്റി റാബിസ് സിറം കുത്തിവെയ്ക്കണമെങ്കില്‍ പാലക്കാട് ജില്ലാ ആശുപത്രിയി ലേക്കോ, മഞ്ചേരി, തൃശ്ശൂര്‍ മെഡിക്കല്‍ കോളജുകളിലേക്കോ റഫര്‍ ചെയ്യുകയാണ് പതിവ്. താലൂക്ക് ആശുപത്രിയില്‍ പേവിഷ പ്രതിരോധ ക്ലിനിക്ക് ആരംഭിക്കണമെന്നും ആന്റി റാബിസ് സിറം ലഭ്യമാക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല.

തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം താലൂക്കിലെ മണ്ണാര്‍ക്കാട് നഗരസഭ, കാഞ്ഞിരപ്പുഴ, തച്ചനാട്ടുകര പഞ്ചായ ത്തുകള്‍ ഹോട്‌സ്‌പോട്ടാണ്. നഗരഗ്രാമ വ്യത്യാസമില്ലാതെ നാള്‍ക്കുനാള്‍ ഓരോ പ്രദേ ശത്തും തെരുവുനായ ശല്ല്യം രൂക്ഷമാകുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ കാല്‍നടയാത്ര ക്കാര്‍ക്കും, പുറമേ ഇരുചക്ര വാഹനയാത്രക്കാര്‍ക്കും തെരുവുനായ്ക്കള്‍ ഭീഷണിയാണ്. തെരുവുനായ റോഡിന് കുറുകെ ചാടി വാഹനാപകടങ്ങളും സംഭവിക്കുന്നുണ്ട്. തെരു വുനായ്ക്കളെ അമര്‍ച്ച ചെയ്യാന്‍ വന്ധ്യംകരണം മാത്രമല്ലാതെ മറ്റു വഴികളില്ലാത്തതിനാ ല്‍ തദ്ദേശ സ്ഥാപനങ്ങളും ഇവയ്ക്കു മുന്നില്‍ നിസ്സഹായരാണ്. തെരുവുനായ്ക്കളുടെ പ്രജനം കുറക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന എ.ബി.സി പദ്ധതി പ്രകാരമുള്ള വന്ധ്യംകരണ പ്രക്രിയയും താലൂക്കില്‍ നിലച്ചിട്ട് വര്‍ഷ ങ്ങളായി. എ.ബി.സി സെന്റര്‍ നിര്‍മിക്കുന്നതിന് സ്ഥലം ലഭ്യമാകാത്തതാണ് തടസം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!