മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ നിയന്ത്രണം തെറ്റിയ കണ്ടെയ്‌നര്‍ ലോറി പാതയോര ത്തെ വീട്ടിലിടിച്ചു നിന്നു. വീടിന്റെ മുന്‍വശത്തെ ചുമര്‍ തകര്‍ന്നു. പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ സ്ഥിരം അപകടവേദിയായ പനയംപാടം ഇറക്ക ത്തില്‍ ഇന്ന് പുലര്‍ച്ചെ നാലേമുക്കാലോടയായിരുന്നു സംഭവം. കരിമ്പ അങ്ങാടിക്കാട് കളത്തില്‍ സുപ്രഭാതം രാജഗോപാലിന്റെ വീട്ടിലേക്കാണ് ലോറി കയറിയത്. വീട്ടി നകത്ത് ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയാണ് അപകടത്തില്‍പെട്ട ത്. എതിരെ വന്ന സിമന്റ് ലോറിയുടെ അരുകില്‍ തട്ടിയതാണ് കണ്ടെയ്‌നര്‍ ലോറിയു ടെ നിയന്ത്രണം തെറ്റാന്‍ കാരണമായതെന്ന് പറയുന്നു. ലോറി റോഡിന് കുറുകെ തിരി ഞ്ഞ് വീടിന്റെ വേലിയും തകര്‍ത്താണ് വീടിന്റെ ചുവരിലിടിച്ചത്. പാതയുടെ മുക്കാ ല്‍ ഭാഗത്തോളം കണ്ടെയ്‌നര്‍ ലോറി വിലങ്ങനെ നിന്നതോടെ ചെറിയ തോതില്‍ ഗതാ ഗതത്തിന് ബുദ്ധിമുട്ടുണ്ടായി. റോഡിന്റെ ഒരു വശത്തുകൂടെ മാത്രമാണ് വാഹനങ്ങ ള്‍ക്ക് സഞ്ചരിക്കാനായത്. വിവരമറിഞ്ഞ് കല്ലടിക്കോട് പൊലിസ് സ്ഥലത്തെത്തി. ക്രെ യിന്‍ ഉപയോഗിച്ച് ലോറി റോഡില്‍ നിന്നും നീക്കി പൊലിസും നാട്ടുകാരും ഇടപെട്ട് ഗതാഗതം പുന:സ്ഥാപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!