മണ്ണാര്‍ക്കാട്: വ്യവസായ സൗഹൃദമായ കേരളത്തില്‍ സംരംഭകത്വം കൂടുതല്‍ ജനകീ യവും സുഗമവുമാക്കുകയാണ് കെഎസ്ഐഡിസി. വ്യവസായവുമായി ബന്ധപ്പെട്ട അനുമതികള്‍ക്ക് വിവിധ വകുപ്പുകള്‍ കയറിയിറങ്ങാതെ കെ-സ്വിഫ്റ്റിലൂടെ ഇതുവരെ ക്ലിയറന്‍സ് നേടിയത് 36,713 എംഎസ്എംഇകള്‍. 63,263 സംരംഭകരാണ് ഇതിനകം പോര്‍ട്ട ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വകുപ്പില്‍ നിന്നുള്ള വിവിധ അനുമതിക്കായി സമര്‍പ്പിച്ച 5,469 അപേക്ഷകളില്‍ 3,431 അപേക്ഷകള്‍ക്ക് ഇതുവരെ അനുമതി നല്‍കി.

വ്യവസായം തുടങ്ങുന്നതിനുള്ള ലൈസന്‍സുകളും അനുമതികളും വേഗത്തില്‍ ലഭ്യ മാക്കാന്‍ 2019 ലാണ് കെ-സ്വിഫ്റ്റ് പോര്‍ട്ടല്‍ ആരംഭിച്ചത്. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ സജ്ജമാക്കിയിട്ടുള്ള ഏകജാലക ക്ലിയറന്‍സ് വെബ് പോര്‍ട്ട ലായ കെ-സ്വിഫ്റ്റിലൂടെ സര്‍ക്കാരിന് കീഴിലുള്ള 21 വകുപ്പുകളില്‍ നിന്നുള്ള 85 ലേറെ അനുമതികള്‍ ഒരൊറ്റ വെബ് പോര്‍ട്ടലിലൂടെ നേടിയെടുക്കാം. ആവശ്യമായ വിവരങ്ങ ളും രേഖകളും അടക്കം ശരിയായ രീതിയില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ സംസ്ഥാന നിയമങ്ങളുടെ കീഴിലുള്ള അനുമതികളെല്ലാം 30 ദിവസത്തിനുള്ളില്‍ കെ-സ്വിഫ്റ്റ് വഴി തീര്‍പ്പു കല്‍പ്പിക്കും. 30 ദിവസത്തിനുള്ളില്‍ അനുമതി ലഭ്യമായില്ലെങ്കില്‍ കല്‍പ്പിത അനുമതികള്‍ നല്‍കുന്നതിന് പോര്‍ട്ടലില്‍ സംവിധാനമുണ്ട്. അപേക്ഷകള്‍ വച്ചു താമസിപ്പിക്കാനോ സംരംഭകനെ അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് ഓഫീസുകള്‍ കയറ്റിയിറക്കാനോ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ല. പുതിയ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനോടൊപ്പം നിലവിലുള്ള വ്യവസായങ്ങളുടെ അനുമതികള്‍ പുതുക്കുന്ന തിനും കെ-സ്വിഫ്റ്റ് മുഖേനെ സാധിക്കും.

സിംപിളാണ് കെ-സ്വിഫ്റ്റ്

കെ-സ്വിഫ്റ്റ് വന്നതോടെ ലൈസന്‍സ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ഇതുവരെയുണ്ടാ യിരുന്ന എല്ലാ ആശങ്കകളും മാറി. ഓരോ സംരംഭത്തിനും ആവശ്യമായ അനുമതികളെ ക്കുറിച്ച് കെ-സ്വിഫ്റ്റ് തന്നെ സംരംഭകന് നിര്‍ദേശങ്ങള്‍ നല്‍കും. അപേക്ഷകളുടെ തല്‍സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ എസ്.എം.എസ് ആയോ ഇ-മെയില്‍ വഴിയോ സംരംഭകന് അതത് സമയത്ത് ലഭിക്കും. വീട്ടിലിരുന്നും അപേക്ഷാ ഫീസ് അടക്കാം. ഡിജിറ്റല്‍ സൈന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ സംരംഭകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. പരാതികളുണ്ടെങ്കില്‍ ഓണ്‍ലൈനായി നല്‍കാം. മതിയായി ഫീസ് നല്‍കി അനുമതി കള്‍ സ്വയം പുതുക്കാം. കെഎസ്‌ഐഡിസി, കിന്‍ഫ്ര തുടങ്ങിയ ഏജന്‍സികളുടെ വ്യാവസായിക ഭൂമി അനുവദിക്കുന്നതിനുള്ള അപേക്ഷ നല്‍കല്‍, തൊഴില്‍ നികുതി അടയ്ക്കുന്നതിനുള്ള സൗകര്യം എന്നിവയെല്ലാം കെ-സ്വിഫ്റ്റിലുണ്ട്.

അപേക്ഷിക്കാം, ഏതാനും ക്ലിക്കിലൂടെ

www.kswift.kerala.gov.in എന്ന കെ-സ്വിഫ്റ്റ് പോര്‍ട്ടല്‍ വഴി ഏതൊരാള്‍ക്കും അപേക്ഷ നല്‍ കാം. ആദ്യം ഇ-മെയിലും മൊബൈല്‍ നമ്പറും നല്‍കി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നട ത്തണം. വിവിധ വകുപ്പുകളുടെ അനുമതി നേടാനും ലഭിച്ച അനുമതികള്‍ പുതുക്കാനും File common application form (CAF) for approvals ക്ലിക്ക് ചെയ്യണം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റെഡ് കാറ്റഗറിയില്‍പ്പെടാത്ത സംരംഭം ആരംഭിക്കാന്‍ MSME Acknowle dgement Certificate എന്ന ഇനത്തിലാണ് ക്ലിക്ക് ചെയ്യേണ്ടത്. അപേക്ഷകളുടെ വിവിധ ഘട്ടങ്ങളുടെ വിവരങ്ങള്‍ കൃത്യമായി അറിയാന്‍ സാധിക്കുന്ന ഡാഷ്‌ബോര്‍ഡുണ്ട്. ടെ ക്‌നോളജിയുടെ വിനിയോഗത്തിലൂടെ സംരംഭകര്‍ക്ക് അങ്ങേയറ്റം സുഗമമായ സംവി ധാനമാണ് കെ-സ്വിഫ്റ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!